
മലപ്പുറം: പി വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയിലായി. കരുണായപ്പടി സ്വദേശി പുലാടന്‍ ഹൗസില്‍ ഇബ്നു റാഷിദ് (35) നെയാണ് കഴിഞ്ഞദിവസം ചിക്കമംഗളൂരുവില്‍നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി വിഷ്ണു ഉള്‍പ്പെടെ രണ്ട് പേര്‍ ഒളിവിലാണ്.
വണ്ടൂരില്‍ ആണ് സംഭവമുണ്ടായത്.കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെ എറിയാടുവച്ചാണ് കാറില്‍ യാത്ര ചെയ്യുകയായിരുന്ന പി വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവര്‍ സിദ്ദിഖ്, സിദ്ദിഖിന്റെ മകന്‍ അമല്‍ ശാരിഖ്, ഭാര്യ, മകന്റെ മൂന്ന് വയസ് പ്രായമുളള കുട്ടി എന്നിവരെയാണ് നാലുപേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്.
വാഹന പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണ കാരണം.അമല്‍ ശാരിഖിനെ അടിച്ച ശേം കാറിലുണ്ടായിരുന്ന സിദ്ദിഖിന്റെ ഭാര്യയെ അടക്കം മര്‍ദ്ദിച്ചു എന്നാണ് പരാതി. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.