ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആറാം മാസത്തിലേക്ക് കടക്കവേ, ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം ഉടന്‍ തകര്‍ന്നേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് വീണ്ടും ആക്രമണം ശക്തമാക്കിയതോടെ ഇറാന്‍ ഭരണകൂടം ദുര്‍ബലമായിരിക്കുകയാണെന്ന് നെതന്യാഹു പറയുന്നു.
ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാന്‍ സാധിക്കും. ഈ ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് പ്രധാന ദൗത്യം. ഇസ്രയേലിന്റെ കരുത്തും കരബലവും ദൃഢനിശ്ചയവും ഇറാന് നന്നായി അറിയാം. ഫെബ്രുവരിയില്‍ യുഎസും ഇസ്രയേലും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാന്റെ നേതാവ് അലി ഖമേനി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങള്‍ ഇറാന്‌മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഭരണകൂടത്തിന്റെ പതനത്തിന് വഴിതുറക്കും, നെതന്യാഹു പറഞ്ഞു.
















