
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിനകത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തി. അർധരാത്രി ഒരു മണിയോടെ മുനീറിന്റെ വീട്ടിലാണ് സംഭവം. അടുക്കളയിൽ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിലും ബഹളവും കേട്ട് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കലത്തിനകത്ത് പതിയിരുന്ന മൂർഖനെ കണ്ടെത്തിയത്.
തുടർന്ന് രക്ഷാപ്രവർത്തകൻ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പൂച്ചയുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. കൊടും വിഷമുള്ള ഇനമാണ് കണ്ടെത്തിയത്.