India

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: നീറ്റ് ഉള്‍പ്പെടെ പരീക്ഷകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സുരക്ഷിതമായ പരീക്ഷാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന് (എഐസിടിഇ) എന്‍ടിഎ കത്തു നല്കി.

ഓണ്‍ലൈനായുള്ള ടെസ്റ്റിങ് രീതിയിലെ പരീക്ഷയ്‌ക്കാണ് തീരുമാനം. സര്‍ക്കാര്‍ കീഴിലെ എന്‍ജിനീയറിങ് കോളജുകള്‍, പോളി ടെക്‌നിക്കുകള്‍, മറ്റു സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കമ്പ്യൂട്ടര്‍, ഐടി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യങ്ങള്‍ ആവശ്യപ്പെട്ടു. അതീവ സുരക്ഷയുള്ള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോരോ സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടറുകള്‍, സിസ്റ്റങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത, വേഗം, തടസമില്ലാത്ത വൈദ്യുതി, സിസിടിവി ഉള്‍പ്പെടെ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുടെയും വിവരങ്ങളും ആവശ്യപ്പെട്ടു. എന്‍ടിഎ കത്തിന്റെ അടിസ്ഥാനത്തില്‍ എഐസിടിഇ നടപടികള്‍ ആരംഭിച്ചു. എന്‍ടിഎ ആവശ്യപ്പെട്ട കാര്യങ്ങള്‍ പ്രത്യേക ഫോര്‍മാറ്റില്‍ അതത് സ്ഥാപന മേധാവികള്‍ സാക്ഷ്യപ്പെടുത്തി സപ്തംബര്‍ 15നകം സമര്‍പ്പിക്കാന്‍ എഐസിടിഇ നിര്‍ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരീക്ഷ നടത്തി സുതാര്യത ഉറപ്പാക്കാനാണ് എന്‍ടിഎ തീരുമാനം.

Recent Posts