Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി സര്‍ക്കാര്‍ നീട്ടി. ആഗസ്റ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് ഇത്.

ആറ് സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ക്കാണ് പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടി നല്‍കിയത്. ഇതില്‍ ഊരാളുങ്കലും ഉള്‍പ്പെടുന്നു.

ഇത് രണ്ടാം തവണയാണ് ഈ ഏജന്‍സികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുന്നത്.പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഊരാളുങ്കലിനെതിരെ നിലപാടെടുത്തിരുന്നതാണ് യു ഡി എഫ്.

Recent Posts