
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യംഅനുവദിച്ചു.ആരോഗ്യ കാര്യങ്ങള്‍ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 43 ാം ദിവസമാണ് പ്രശാന്ത് ജയില്‍ മോചിതനാകുന്നത് . ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ആദ്യ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയവെ പ്രശാന്തിന് തലയില്‍ രക്തസ്രാവം ഉണ്ടായി.തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ അദ്ദേഹം അവിടെ ചികിത്സയിലാണ്.ഇതേ കേസില്‍ പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡംഗം എ അജികുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
2019-ലെ സ്വര്‍ണക്കവര്‍ച്ച മറച്ചുവയ്‌ക്കാനാണ് 2021-ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടു പോയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഈ ഗൂഢാലോചനയില്‍ അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രശാന്തിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസില്‍ പതിനേഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.