Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതിയുടെ 67% ആക്ടിവേറ്റഡ് കാർബൺ ആണ്. പുതുതായി ഒപ്പുവച്ച വ്യാപാരക്കരാറിലൂടെ യുഎഇ, ഒമാൻ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നാളികേര ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താൻ കഴിഞ്ഞതാണു കയറ്റുമതി വർധനയ്‌ക്കു കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 08:41 am IST
inIndia, Business

കൊച്ചി: നാളികേര ഉൽപാദനത്തിലും കൃഷിയിലും വളർച്ച മുരടിച്ചു നിൽക്കുമ്പോഴും രാജ്യത്തെ നാളികേര ഉൽപന്ന കയറ്റുമതിയിൽ കുതിച്ചുചാട്ടം. 2024–25 വർഷം 4349 കോടി രൂപയ്‌ക്കുള്ള ഉൽപന്നങ്ങൾ കയറ്റി അയച്ച സ്ഥാനത്തു കഴിഞ്ഞ വർഷം 7038 കോടി രൂപയ്‌ക്കുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിഞ്ഞു. 62% വർധന.

നാളികേര ഉൽപന്നം കൂടിയായ കയറിന്റെ കയറ്റുമതി മൂല്യം കൂടി കണക്കാക്കിയാൽ കയറ്റുമതി കഴിഞ്ഞ വർഷം 13652 കോടി രൂപയുടേതാണ്. മുൻവർഷം ഇത് 8692 കോടിയുടേതായിരുന്നു. 2024–25 വർഷത്തിൽ രാജ്യത്താകെ 2300 കോടി നാളികേരം ഉൽപാദിപ്പിച്ചത് കഴിഞ്ഞവർഷം 2200 കോടിയായി കുറഞ്ഞെങ്കിലും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഉൽപാദനത്തിൽ നേരിയ വർധനയുണ്ട്.

4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേതാണ് ആകെ ഉൽപാദനത്തിന്റെ 90 ശതമാനവും. എന്നാൽ, ഗുജറാത്തിൽ നാളികേരക്കൃഷി വൻതോതിൽ വർധിക്കുന്നുണ്ടെന്നു നാളികേര വികസന ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ 523.8 കോടിയാണു കഴിഞ്ഞ വർഷത്തെ നാളികേര ഉൽപാദനം.

നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതിയുടെ 67% ആക്ടിവേറ്റഡ് കാർബൺ ആണ്. പുതുതായി ഒപ്പുവച്ച വ്യാപാരക്കരാറിലൂടെ യുഎഇ, ഒമാൻ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നാളികേര ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താൻ കഴിഞ്ഞതാണു കയറ്റുമതി വർധനയ്‌ക്കു കാരണം.

ചിരട്ട സംസ്കരിച്ച് ഉത്തേജിതകരി നിർമിച്ചതിലൂടെ 2025-26 കാലയളവിൽ ഭാരതം നേടിയത് റെക്കോർഡ് വരുമാനമായ 4688 കോടി രൂപയാണ്. ഈ വർഷം 1.79 ലക്ഷം ടൺ ഉത്തേജിതകരിയാണ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം നാളികേര കയറ്റുമതി മൂല്യത്തിന്റെ 66 ശതമാനവും ചിരട്ടയിൽ നിന്നുള്ള ഈ വരുമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷവുമായി (2024-25) താരതമ്യം ചെയ്യുമ്പോൾ അളവിലുള്ള വർധന ചെറിയതാണെങ്കിലും ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യയ്‌ക്ക് വലിയ നേട്ടമായത്. 2024-25ൽ 1.76 ലക്ഷം ടൺ കരി കയറ്റുമതി ചെയ്തവഴി 2799 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ 2025-ൽ അമേരിക്കയുടെ ഇറക്കുമതി 10 ശതമാനം മാത്രം കൂടിയപ്പോൾ വിലയിലുണ്ടായ കുതിപ്പ് 38 ശതമാനമായി ഉയർന്നു. 2025 പകുതിയോടെ ഇന്ത്യയിലും ഇൻഡൊനീഷ്യയിലും ഉത്തേജിതകരി വില ടണ്ണിന് 900 മുതൽ 1000 ഡോളർ വരെ വർധിച്ചതായി ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റി വിലയിരുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചിരട്ടക്കരി അധിഷ്ഠിത ഉത്തേജിതകരി കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ജലം, വായു ശുദ്ധീകരണ പ്രക്രിയകളിലാണ് ഉത്തേജിതകരി പ്രധാനമായും ഉപയോഗിക്കുന്നത്.

മറ്റ് പ്രധാന ഉത്പന്നങ്ങളുടെ 2025-26 ലെ കയറ്റുമതി കണക്കുകൾ

വെളിച്ചെണ്ണ (റിഫൈൻഡ്): 16,605 ടൺ (മൂല്യം: 661 കോടി രൂപ)

പച്ചത്തേങ്ങ: 54,102 ടൺ (മൂല്യം: 376 കോടി രൂപ)

കൊപ്ര: 16,468 ടൺ (മൂല്യം: 374 കോടി രൂപ)

ഡെസിക്കേറ്റഡ് കോക്കനട്ട്: 7210 ടൺ (മൂല്യം: 199 കോടി രൂപ)

വെളിച്ചെണ്ണ (ക്രൂഡ്): 2650 ടൺ (മൂല്യം: 96 കോടി രൂപ)

 

Tags: Indian economyCoconut OilTRADE AGREEMENTActivated carbonCoconut products exports
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.