Sports

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെയ്ജിങ്: ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഭാരതത്തിന് സമ്മിശ്ര തുടക്കം. പുരുഷ സിംഗിള്‍സില്‍ ഭാരതത്തിന്റെ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായപ്പോള്‍, പുരുഷ ഡബിള്‍സില്‍ മുന്‍നിര സഖ്യമായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

കാനഡയുടെ വിക്ടര്‍ ലായിയോടാണ് ലക്ഷ്യ സെന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അപ്രതീക്ഷിത പരാജയം വഴങ്ങിയത്. മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ വിക്ടര്‍ ലായ്‌ക്ക് മുന്നില്‍ ലക്ഷ്യക്ക് താളം കണ്ടെത്താനായില്ല. സ്‌കോര്‍: 14-21, 7-21.

പുരുഷ ഡബിള്‍സില്‍ ഭാരതത്തിന്റെ സാത്വിക് -ചിരാഗ് സഖ്യം ആധികാരിക ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മലേഷ്യന്‍ സഖ്യമായ ജുനൈദി അരിഫ-കാങ് ഖായ് ഷിങ് കൂട്ടുകെട്ടിനെയാണ് ഭാരത ജോഡി നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്‌ത്തിയത്. സ്‌കോര്‍: 21-11, 21-16.

Recent Posts