
തിരുവനന്തപുരം:ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് (94)സമാധിയായി.പൊതു ദര്‍ശനത്തിന് ശേഷം നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ സംസ്‌കാരം നടത്തി.
1953-54 ല്‍ ആണ് രാമകൃഷ്ണ മഠത്തില്‍ ബ്രഹ്മചാരിയായി ചേര്‍ന്നത്. 1963 ല്‍ മഠത്തിന്റെ അന്നത്തെ അധ്യക്ഷന്‍ മാധവാനന്ദ സ്വാമിജിയില്‍ നിന്നാണ് അദ്ദേഹം സന്യാസം സ്വീകരിച്ചത്.
മദ്രാസ്, തിരുവനന്തപുരം, കോഴിക്കോട്, കൊയിലാണ്ടി, ഹരിപ്പാട് എന്നിവിടങ്ങളിലെ ശ്രീരാമകൃഷ്ണ മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്റെ ഗ്രാമീണ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപം നല്‍കുന്നതിലും അദ്ദേഹത്തിന് പങ്ക് വഹിച്ചിട്ടുണ്ട്.