Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 06:55 am IST
inKerala

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ പാളികള്‍ കോടികള്‍ വാങ്ങി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും സംഘവും മറിച്ചുവിറ്റെന്ന് സ്ഥിരീകരണം. സന്നിധാനത്ത് നിലവിലുള്ള ദ്വാരപാലക ശില്‍പത്തിന്റെ ചെമ്പു പാളികള്‍ക്ക് കേവലം ഏഴ് വര്‍ഷത്തെ പഴക്കം മാത്രമേ ഉള്ളൂ എന്നാണ് ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തല്‍. പുരാവസ്തു എന്ന നിലയിലും ആത്മീയമൂല്യം കണക്കാക്കിയും ചിന്തിക്കാന്‍ കഴിയാത്തത്ര ഉയര്‍ന്ന വില വാങ്ങിയാകാം ദ്വാരപാലക പാളികള്‍ വിറ്റതെന്ന സംശയം ബലപ്പെടുകയാണ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ സര്‍ക്കാര്‍ ഉന്നതരുടെ പങ്കും ബലപ്പെടുത്തുന്ന കണ്ടെത്തലാണ് ഇത്.

2019 ആഗസ്ത് 20ന് പമ്പയില്‍ നിന്ന് കടത്തിയ ദ്വാരപാലക പാളികളുടെ അതേ രൂപത്തില്‍ വ്യാജപാളികള്‍ ഹൈദരാബാദിലാണ് നിര്‍മിച്ചതെന്നും തുടര്‍ന്ന് അവ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്‍ എത്തിച്ച് സ്വര്‍ണം പൂശുകയായിരുന്നു എന്നുമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിഗമനം.

1998ല്‍ യു ബി ഗ്രൂപ്പ് ഉടമ വിജയ് മല്യ 1900 കിലോഗ്രാം ചെമ്പു പാളികളിലായാണ് 30.3 കിലോഗ്രാം സ്വര്‍ണം പൊതിഞ്ഞ് ശ്രീകോവില്‍ ചുവരുകളിലും മേല്‍ക്കൂരയിലുമായി സ്ഥാപിച്ചത്. 20 വര്‍ഷത്തിന് ശേഷം 2019ല്‍ ആണ് ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും തുടര്‍ന്ന് ദ്വാരപാലക പാളികളും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം പൂര്‍ണമായി ഇളക്കി മാറ്റി പകരം പേരിന് സ്വര്‍ണം പൂശി തിരികെ സ്ഥാപിച്ചത്.

2019 ആഗ്‌സത് 19, 20 തീയതികളിലായി ശബരിമല സന്നിധാനത്തു നിന്ന് ഇളക്കി മാറ്റിയ ദ്വാരപാലക പാളികള്‍ കാറില്‍ ആദ്യം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലും തുടര്‍ന്ന് ഹൈദരാബാദ് വഴി സപ്തംബര്‍ 30ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിക്കുകയായിരുന്നു. ശബരിമലയില്‍ നിന്ന് കേവലം 15-20 മണികൂറിനുള്ളില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കേണ്ട പാളികള്‍ 39 ദിവസം എവിടെയായിരുന്നു എന്ന സംശയം ജന്മഭൂമി കേസിന്റെ തുടക്കം മുതല്‍ ഉന്നയിച്ചിരുന്നു. കൂടാതെ തങ്ങളുടെ കൈവശം ലഭിച്ചത് പുതിയ പാളികളായിരുന്നു എന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് നല്‍കിയ ആദ്യ മൊഴിയും സംശയത്തിന് ഇട നല്‍കിയിരുന്നു. എന്നാല്‍ എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍ പങ്കജ് ഭണ്ഡാരി മൊഴിമാറ്റി. ഇതിലെ ദുരൂഹതയും ജന്മഭൂമി ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൊഴി മാറ്റത്തിന് പിന്നില്‍ അന്നത്തെ സര്‍ക്കാര്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ് ഇപ്പോള്‍.

മാസങ്ങള്‍ക്ക് മുമ്പ് ജംഷഡ്പൂരിലെ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി പുറത്തുവിട്ട പരിശോധനാ റിപ്പോര്‍ട്ടിലാണ് ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷത്തെ പഴക്കമുണ്ടെന്ന വിവരം വ്യക്തമായത്. എന്നാല്‍ എസ്‌ഐടി ഈ വിവരം എന്തിന് രഹസ്യമാക്കി വച്ചെന്നതിലും ദുരൂഹതയുണ്ട്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ ചെലുത്തിയ സമ്മര്‍ദ്ദമാവാം ഇതിന് പിന്നിലെന്ന സംശയവും ശക്തമാണ്.

Tags: travancore devaswom board#UnnikrishnanPottySabarimala gold loot caseദ്വാരപാലക ശില്‍പ പാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.