Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോഡ് വരുമാനം.ആഗസ്ത് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 10.2 കോടി രൂപയായിരുന്നു.

ഓണത്തിരക്ക് കണക്കിലെടുത്ത് 4461 സര്‍വീസുകളാണ് ഇപ്രാവശ്യം കെഎസ്ആര്‍ടിസി നടത്തിയത്.
ദൂരയാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് റെക്കോഡ് വരുമാനം നേടാന്‍ കാരണം.

ചതയ ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് 8.07 കോടി രൂപ വരുമാനമുണ്ടായി. ഈ ദിവസം മാത്രം ആകെ 22,02,992 പേരാണ് ബസുകളില്‍ യാത്ര ചെയ്തത്. ഉത്രാട ദിനത്തില്‍ 7.88 കോടി രൂപ വരുമാനമുണ്ടായി. തിരുവോണ ദിനത്തില്‍ 4.77 കോടി രൂപയുടെ വരുമാനം കിട്ടി.

Recent Posts