തിരുവനന്തപുരം : കാന്തപുരത്തിന്റെ വിമർശിക്കുന്നതിന്റെ പേരിൽ ആർ എസ് എസിനെ അവഹേളിക്കാൻ സിപിഎം നേതാവ് പി കെ ശ്രീമതി ശ്രമിച്ചത് വിവാദമായിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ . പൊളിറ്റിക്കല്‍ ഇസ്ലാമിനെ കൗണ്ടര്‍ ചെയ്യാന്‍ നാണമില്ലാതെ ബാലന്‍സ് പിടിക്കാന്‍ ആര്‍.എസ്.എസ് നെ വലിച്ചിട്ടാല്‍ സിപിഎമ്മിനെ ബൗദ്ധികപരമിയും ആശയപരമായും തൊലിയുരിച്ച് നിര്‍ത്തുമെന്നാണ് യുവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാത്രമല്ല ദ്രൗപദി മുർമു മുതൽ രേഖാഗുപ്ത വരെയുള്ളവർക്ക് തുല്യമായ മൂന്ന് പേരെ സിപിഎമ്മിൽ നിന്ന് ചൂണ്ടിക്കാട്ടാനും യുവരാജ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
ആര്‍.എസ്.എസ് ലെ സ്ത്രീകള്‍….
ദ്രൗപദി മുര്‍മ്മു – ഇന്ത്യന്‍ പ്രസിഡന്‍റ്
സുഷമ സ്വരാജ് – മുന്‍ വിദേശ കാര്യ മന്ത്രി, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി….
നിര്‍മ്മലാ സീതാരാമന്‍ – ധനകാര്യ മന്ത്രി
രേഖാ ഗുപ്ത – ഡല്‍ഹി മുഖ്യമന്ത്രി
വസുന്ധരാ രാജി – മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി
ആനന്ദിബെന്‍ പട്ടേല്‍ – മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി, യു.പി ഗവര്‍ണ്ണര്‍
ഇനി ഇതിന് പകരം വയ്‌ക്കാന്‍ പറ്റുന്ന ഒരു മൂന്നു പേരുടെ പേരുകള്‍ സഖാവ് ശ്രീമതി സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് പറയണം….
മൂന്നു സംസ്ഥാനങ്ങള്‍ പതിറ്റാണ്ടുകളോളം ഭരിച്ച പാര്‍ട്ടിയല്ലേ….
ഓപ്പണ്‍ ചലഞ്ച്…. ഏത് സഖാവിനും ഏറ്റെടുക്കാം….
പൊളിട്ടിക്കല്‍ ഇസ്ലാമിനെ കൗണ്ടര്‍ ചെയ്യാന്‍ നാണമില്ലാതെ ബാലന്‍സ് പിടിക്കാന്‍ ആര്‍.എസ്.എസ് നെ വലിച്ചിട്ടാല്‍ സിപിഎം നെ ബൗദ്ധികപരമിയും ആശയപരമായും തൊലിയുരിച്ച് നിര്‍ത്തും…. രാഷ്‌ട്രീയം മര്യാദയ്‌ക്ക് പറയണം
















