
സിപിഎമ്മിന്റെ ‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട
കണ്ണൂര്‍ : കാന്തപുരത്തിനെ വിമർശിക്കാനെന്ന പേരിൽ ആര്‍എസ്എസിനെ അവഹേളിക്കാൻ ശ്രമിച്ച സിപിഎം നേതാവ് പി കെ ശ്രീമതിയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് പി കെ ശശികല ടീച്ചർ രംഗത്ത്. ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിന്റെ പ്രതികരണം എന്നാണ് പി കെ ശ്രീമതിയുടെ പ്രസ്താവന.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ബാലഗോകുലത്തിൽ അംഗമായി സംഘടനാ യാത്ര തുടങ്ങിയ ആളാണ് താനെന്നും, കേരളത്തിലെ ഹൈന്ദവ സംഘടനകൾ നയിച്ച ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായ ശബരിമല പ്രക്ഷോഭം നയിക്കാൻ മാത്രം രൂപീകരിച്ച ശബരിമല കർമ്മ സമിതി അതിൻറെ മുന്നിൽ തന്നെ നിർത്തുമ്പോഴും സംഘം രണ്ടാമത് ഒന്ന് ആലോചിച്ചിട്ടില്ലെന്നും ശശികല ടീച്ചർ പറയുന്നു.
ശശികല ടീച്ചറുടെ കുറിപ്പിന്റെ പൂർണ്ണരൂപം ;
കാന്തപുരത്തിനെതിരെ പറഞ്ഞപ്പോൾ മേഡത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ പണി കിട്ടി അല്ലേ?😂
ഇനി നമ്മുടെ സോഷ്യൽ മീഡിയ ഭാഷയനുസരിച്ച് ബാലൻസ് കെ നായർക്ക് വേണ്ടി ഒന്നറിഞ്ഞു കളിക്കാം എന്ന് വിചാരിച്ചു!🤔
അത്രേയുള്ളു!
ശൈലജ ടീച്ചറുടെ ട്രപ്പീസ് കളി വന്നില്ലല്ലോ?🤔
എസ്എഫ്ഐ മോൻ മനുസ്മൃതി ഒക്കെ എഴുതി ചേർത്ത് ഏറെക്കുറെ ബാലൻസിംഗ് നടത്തിയിട്ടുണ്ട്!
മേഡം ആർഎസ്എസ് എങ്ങനെയാണ് സ്ത്രീകളെ കാണുന്നത്?
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ബാലഗോകുലത്തിൽ അംഗമായി സംഘടനാ യാത്ര തുടങ്ങിയ ആളാണ് ഞാൻ!
ഒരു സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി 17 കൊല്ലക്കാലം ഇരുന്ന വ്യക്തിയാണ് ഞാൻ!
സംഘം നോ എന്നു പറഞ്ഞാൽ ഞാൻ ആ സ്ഥാനത്ത് എത്തില്ല എന്ന് ഉറപ്പാണ്.
ഞാൻ പങ്കെടുത്ത അത്രയും പൊതു പരിപാടികൾ ഒരുപക്ഷേ മാഡം പോലും പങ്കെടുത്തിട്ടുണ്ടാകില്ല!
കേരളത്തിലെ ഹൈന്ദവ സംഘടനകൾ നയിച്ച ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായ ശബരിമല പ്രക്ഷോഭം നയിക്കാൻ മാത്രം രൂപീകരിച്ച ശബരിമല കർമ്മ സമിതി അതിൻറെ മുന്നിൽ എന്നെ നിർത്തുമ്പോഴും സംഘം രണ്ടാമത് ഒന്ന് ആലോചിച്ചിട്ടില്ല!
എവിടെയാണ് മാഡം ആർഎസ്എസുകാർ പൊതുരംഗത്ത് നിന്ന് സ്ത്രീകളെ മാറ്റി നിർത്തിയിട്ടുള്ളത്
സംഘപരിവാർ പ്രസ്ഥാനങ്ങൾ ഓരോന്നും എടുത്തു നോക്കുക
എവിടെയെങ്കിലും ആർക്കെങ്കിലും സ്ത്രീ എന്നത് ഒരു പരിമിതി ആയിട്ടുണ്ടോ?
സിപിഎമ്മിന്റെ ഓഫീസിലെ ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട്
പക്ഷേ സംഘപരിവാറിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ?
നാഷണൽ ടീച്ചേഴ്സ് യൂണിയൻ സേവാഭാരതി
തുടങ്ങി പല പരിവാർ സംഘടനകളും അതിൻറെ ചുമതല ധൈര്യപൂർവ്വം സ്ത്രീകളെ ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അതിൻറെ പ്രേരണയും പ്രചോദനവും അനുവാദവും സംഘത്തിൻറെതാണ്!
പ്രക്ഷോഭ മുഖങ്ങളിൽ മുൻനിരയിൽ തന്നെ സ്ത്രീകളെ നിർത്താൻ ഒരുകാലത്തും സംഘം മറന്നിട്ടില്ല മടിച്ചിട്ടില്ല!
അടിയന്തരാവസ്ഥ പ്രക്ഷോഭങ്ങളിൽ പോലും അമ്മമാർ അവരുടെ കഴിവ് പൂർണമായി പ്രകടിപ്പിച്ചിട്ടുണ്ട്
കൈക്കുഞ്ഞുമായി ജയിലിൽ കിടന്ന അമ്മമാർ വരെയുണ്ട്
ആ അമ്മയോടൊപ്പം ഉള്ള അന്നത്തെ കൈക്കുഞ്ഞാണ് ഇന്നത്തെ BJP നേതാവ് അഡ്വക്കേറ്റ് നിവേദിത!
ആലുവ പാട്ടുരാക്കൽ സമരത്തിൽ ഇതിഹാസം ചമച്ച സിതേച്ചി…….
അതിനും മുൻപ് തളീ പ്രക്ഷോഭത്തിൽ മുന്നണി പോരാളിയായി നിന്ന തങ്കേട്ടത്തി ……
തുടങ്ങി ആ നിര വലുതാണ്
നിലക്കൽ പ്രക്ഷോഭകാലത്ത് ഗുരുവായൂർ സന്ദർശനത്തിന് വന്ന കരുണാരനെന്ന മുഖ്യ മന്ത്രിയെ ഒരുപാഠംപഠിപ്പിച്ചു വിട്ടത് സംഘത്തിൻറെ ആശയത്താൽ പ്രചോദനം പൂണ്ട അമ്മമാരാണ്!
വിനോദിയമ്മ ചേച്ചിയെപ്പോലെ കരുത്തുറ്റ ഒരു വനിതയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കണ്ടിട്ടുണ്ടോ?
സംഘത്തെപ്പോലെ തന്നെ എല്ലാ പരിശീലനവും നടത്തുന്ന മഹിളാ വിഭാഗമായ രാഷ്‌ട്ര സേവിക സമിതിയെപ്പറ്റി മേഡം കേട്ടിട്ടുണ്ടോ?
വിശ്വഹിന്ദു പരിഷത്തിന്റെ മാതൃ വിഭാഗമായ ദുർഗ്ഗാവാഹിനിയുടെ കരുത്തിനെ പറ്റി മേഡം അറിഞ്ഞിട്ടുണ്ടോ?
ഉണ്ണിയാർച്ചമാരായും ഝാൻസി റാണിമാരായും തന്നെയാണ് അവരെ വളർത്തുന്നത്!!
അകത്തളങ്ങൾ ഉപേക്ഷിച്ച് അരങ്ങത്തേക്ക് പോകുന്നവരല്ല ഞങ്ങൾ
അകത്തളങ്ങളോടൊപ്പം അരങ്ങിലും പ്രവർത്തിക്കുന്നവരാണ്
കുടുംബത്തെ തള്ളി പറയുന്നവരല്ല ഞങ്ങൾ
ലിവിങ് ടുഗദറിൻറെ പുറകെ പോകുന്നവർ അല്ല ഞങ്ങൾ
ഉത്തമ സതീരത്നങ്ങൾ ആയി
സ്വന്തം കുടുംബത്തെയും മക്കളെയും പരിപാലിച്ച് സമയം കണ്ടെത്തി സംഘടനാ പ്രവർത്തനവും പ്രക്ഷോഭങ്ങളും നടത്തുന്നവരാണ് ഞങ്ങൾ!
മയക്കുമരുന്നിന്റെയും അരാജകത്വത്തിന്റെയും
വക്താക്കൾ അല്ല ഞങ്ങൾ!!
അതുകൊണ്ട് കാന്തപുരത്തെ വേണമെങ്കിൽ സുഖിപ്പിച്ചോളൂ
അതിന് സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട