Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാവ്‌റെ(ബെല്‍ജിയം): ലോകകപ്പ് ഹോക്കി കിരീടം ജര്‍മനി നിലനിര്‍ത്തി. ഫൈനലില്‍ സ്‌പെയിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ജര്‍മനിയുടെ നാലാം ലോക കിരീട നേട്ടം.

ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ കിരീടനേട്ടം കൈവരിക്കുന്നതില്‍ ജര്‍മനി പാകിസ്ഥാനൊപ്പമെത്തി. ഫൈനലിലെ ജയത്തിലൂടെ സ്‌പെയിനില്‍ നിന്നും ജര്‍മനിക്ക് ഗ്രൂപ്പ് ഘട്ടത്തിലേറ്റ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി. രണ്ടാം റൗണ്ടില്‍ സ്‌പെയിനോട് 2-1നാണ് ജര്‍മനി പരാജയപ്പെട്ടത്. ജര്‍മനി ഈ ലോകകപ്പില്‍ നേരിട്ട ഏക തോല്‍വി അത് മാത്രമായിരുന്നു.

ഫൈനലില്‍ മൂന്നാം ക്വാര്‍ട്ടറിലാണ് ജര്‍മനി കിരീടനേട്ടം ഉറപ്പിച്ച ഗോള്‍ കണ്ടെത്തിയത്. 44-ാം മിനിറ്റില്‍ മൈക്കല്‍ സ്റ്റ്രുതോഫ് ആണ് ഗോളിന് അവകാശി.

ഫൈനലിന് മുമ്പായി നടന്ന മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ആതിഥേയരായ നെതര്‍ലന്‍ഡ്‌സിനെ അര്‍ജന്റീന തോല്‍പ്പിച്ചു. 2-1നായിരുന്നു അര്‍ജന്റീനയുടെ വിജയം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts