Kerala

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: ചെങ്കൊടിയുടെ ഒരു കഷ്ണമെങ്കിലും കിട്ടുമോയെന്ന് നോക്കി നടക്കുന്നവരാണ് യുഡിഎഫെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ. ബാലന്‍. സി.പി.ഐ- സി.പി.എം തര്‍ക്കത്തില്‍ മുതലെടുപ്പ് നടത്താന്‍ യു.ഡി.എഫ് ശ്രമിക്കേണ്ടെന്നും ബാലന്‍ പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സി.പി.ഐയും സി.പി.എമ്മുമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
രണ്ട് പാര്‍ട്ടികള്‍ക്കും അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കാനുള്ള അവകാശമുണ്ട്. പാര്‍ട്ടിയുടെ നിലപാടാണ് പിണറായി വിജയന്‍ പറഞ്ഞത്, സി.പി.ഐയുടെ നിലപാടാണ് സത്യന്‍ മൊകേരിയും ബിനോയ് വിശ്വവും പറഞ്ഞത്. ബാലന്‍ വിശദീകരിച്ചു.
സ്ത്രീവിരുദ്ധ പരാമര്‍ശം ദൈവം വന്ന് പറഞ്ഞാലും സി.പി.എം അംഗീകരിക്കില്ലെന്ന് സമസ്ത കാന്തപുരം വിഭാഗത്തിന്റെ പരാമര്‍ശത്തെക്കുറിച്ച് ബാലന്‍ പറഞ്ഞു.

 

 

Recent Posts