കോഴിക്കോട്: വടകര കൈനാട്ടിക്ക് സമീപം റോഡരികില്‍ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപത്തെ മാരുതി സുസുക്കി ഷോറൂമിലെ ജീവനക്കാരന്റേതാണ് അപകടത്തില്‍പ്പെട്ട വാഹനം. രാവിലെ റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഉച്ചയോടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഷോറൂം ജീവനക്കാർ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് വടകരയില്‍ നിന്നുമെത്തിയ അഗ്നിരക്ഷാസേന യൂണിറ്റാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തില്‍ കാറിന്റെ മുൻഭാഗം ഏതാണ്ട് പൂർണ്ണമായി കത്തിയമർന്നു.
















