Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 01:58 pm IST
inIndia

ഇന്ത്യയ്‌ക്കായി സ്വന്തം ജീവൻ നൽകിയ വീര സൈനികന്റെ മകൾ ഇന്നും മിന്നും താരമായി വെള്ളിത്തിരയിൽ. രുക്മിണി വസന്ത് , യാഷ് നായകനായ ‘ടോക്സിക്’ എന്ന ചിത്രത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് രുക്മിണി. 2007ൽ ഉറിയിൽ ഭീകരരോട് പൊരുതി വീരമൃത്യു വരിച്ച അശോകചക്ര പുരസ്കാര ജേതാവ് കേണൽ വസന്ത് വേണുഗോപാലിന്റെ മകളാണ് രുക്മിണി.പിതാവ് മരിക്കുമ്പോൾ രുക്മിണിക്ക് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം. അച്ഛൻ തനിക്ക് ആരായിരുന്നുവെന്ന് മനസ്സിലാക്കുന്നതിനും മുൻപേ ആ തണൽ നഷ്ടമായി.

2007 ജൂലൈ 31 ന് ജമ്മു കശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ച എട്ടോളം വരുന്ന സായുധരായ ഭീകരരെ തടയാൻ 9-ാം ബറ്റാലിയൻ മറാത്ത ലൈറ്റ് ഇൻഫൻട്രിയുടെ കമാൻഡിങ് ഓഫീസറായ കേണൽ വസന്ത് വേണുഗോപാലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന രംഗത്തിറങ്ങി.

കഠിനമായ പർവതനിരകളിൽ നടന്ന ഏറ്റുമുട്ടലിൽ ഒടുവിൽ എട്ട് ഭീകരരെയും സൈന്യം വധിച്ചു. എന്നാൽ, മാതൃരാജ്യത്തിന്റെ അതിർത്തി സുരക്ഷിതമാക്കുന്നതിനിടയിൽ കേണൽ വസന്തും അദ്ദേഹത്തിന്റെ റേഡിയോ ഓപ്പറേറ്ററും വീരമൃത്യു വരിച്ചു. ധീരതയ്‌ക്കുള്ള രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ ‘അശോകചക്ര’ നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്. കർണാടകയിൽ നിന്ന് ഈ അപൂർവ ബഹുമതി നേടുന്ന ആദ്യത്തെ സൈനിക ഉദ്യോഗസ്ഥനായിരുന്നു കേണൽ വസന്ത്.

അച്ഛന്റെ വേർപാട് ആ കുഞ്ഞുമനസ്സിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു. എന്നാൽ ഭർത്താവിന്റെ വേർപാടിൽ തളർന്നുപോകാതെ, രണ്ട് പെൺമക്കളെയും നെഞ്ചോടുചേർത്ത് പോരാടാൻ അമ്മ സുഭാഷിണി തീരുമാനിച്ചു. വേദനകളും പ്രതിസന്ധികളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചാണ് രുക്മിണി ഈ നിലയിലെത്തിയത്. ‘സപ്ത സാഗരദാചെ എല്ലോ’ എന്ന കന്നഡ ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കവർന്ന രുക്മിണി, ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ്.

മരണമടയുന്ന സൈനികരുടെ കുടുംബങ്ങളെ സന്ദർശിക്കാനും അവരുടെ ക്ഷേമം അന്വേഷിക്കാനും കേണൽ വസന്ത് സമയം കണ്ടെത്തിയിരുന്നു. ഈ ചിന്തയിൽ നിന്നാണ് സുഭാഷിണി ‘വസന്ത രത്ന ഫൗണ്ടേഷൻ ഫോർ ആർട്ട്’ എന്ന സംഘടനയ്‌ക്ക് രൂപം നൽകുന്നത്.

വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർക്കും മക്കൾക്കും സാമ്പത്തികവും മാനസികവുമായ പിന്തുണ നൽകുന്നതിനാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. സിനിമയിൽ സജീവമായപ്പോഴും അച്ഛൻ പകർന്നുനൽകിയ ഈ സാമൂഹിക പ്രതിബദ്ധതയും പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുകയാണ് രുക്മിണി.

Tags: actressFilmrukmini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.