
കാസർകോട്: ട്രാൻസ് ജെൻഡർ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രണ്ടുവർഷംവരെ തടവ് ലഭിക്കാവുന്ന ആറു വകുപ്പുകളാണ് ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ അറിയപ്പെടുന്ന ധന്യയ്‌ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, താൻ എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും പറഞ്ഞതിൽ തന്നെ നൂറല്ല 200 ശതമാനവും ഉറച്ചു നിൽക്കുന്നു എന്നും ധന്യ പറഞ്ഞു.
രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ബിഎൻഎസ്, ഐടി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ദീപ്തി കല്യാണിയേയും സുഹൃത്തിനേയും അധിക്ഷേപിച്ചുകൊണ്ട് ഹെലന്‍ ഓഫ് സ്പാര്‍ട്ട സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചത്. വിഡിയോയില്‍ ദീപ്തിക്കെതിരെ അതിരൂക്ഷവും അധിക്ഷേപവുമായ പരാമർശങ്ങൾ ധന്യ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ദീപ്തി കല്യാണി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിക്കുകയായിരുന്നു.
നേരത്തെ തന്നെ നിരന്തരം വിവാദങ്ങളിൽ പെടുന്ന വ്യക്തിയാണ് യൂട്യൂബറായ ധന്യ. അടുത്തിടെ മദ്യപിച്ച് ദേശീയപാതയിലൂടെ അമിതവേഗതയിൽ വാഹനമോടിച്ച സംഭവത്തിൽ ധന്യ അറസ്റ്റിലായിരുന്നു. സംഭവത്തിൽ ധന്യയ്‌ക്കെതിരേ പോലീസ് കേസെടുക്കുകയും എംവിഡി ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഏത് തരത്തിലുള്ള നിയമനടപടികളുമായി താൻ സഹകരിക്കും. ദീപ്തിക്കെതിരായി ഒട്ടേറെ തെളിവുകൾ താൻ ശേഖരിച്ചുവെച്ചിട്ടുണ്ട്. അത് പുറത്തുവിട്ടു കഴിഞ്ഞാൽ ദീപ്തിയെ സമൂഹം ഒറ്റപ്പെടുത്തും. പറഞ്ഞ ആരോപണങ്ങളിൽ 100 അല്ല 200 ശതമാനവും താൻ ഉറച്ചു നിൽക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ കൂടി പറഞ്ഞ സമയത്ത് താൻ ഉപയോഗിച്ച ഭാഷയ്‌ക്ക് വലിയ പ്രശ്നങ്ങളുണ്ടാകും. ട്രിഗർ ആകാനുള്ള കാരണവും ഞാൻ പറഞ്ഞിരുന്നു- ധന്യ പറഞ്ഞു.