Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 05:39 pm IST
inKerala
ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്കൊപ്പം തന്നെ ഹരിത ഓണം ക്യാമ്പയ്നിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും കനകക്കുന്നില്‍ സജീവമാണ്. പൊതുജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമായി നിലനിര്‍ത്തുന്നതിനുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ഇവിടെ ഊര്‍ജ്ജിതമാണ്.

ഓണാഘോഷവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള 13 കമ്മിറ്റികളില്‍ ഒന്നായ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി 2017 മുതല്‍ കനകക്കുന്നില്‍ സജീവമാണ്.

ആഘോഷവേളകളില്‍ പ്ലാസ്റ്റിക് മാലിന്യം കൂടാതിരിക്കാനും പരിസ്ഥിതിക്ക് കരുതലേകുന്ന ഓണാഘോഷം ഉറപ്പാക്കാനും ‘പ്ലാസ്റ്റിക് അറസ്റ്റ്’ എന്ന വേറിട്ട പ്രവര്‍ത്തനം കനകക്കുന്നില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കേരളം പ്രശസ്തമാണ്. പൊതുവിടങ്ങളിലും ഓണം പോലുള്ള വലിയ ആഘോഷവേളകളിലും ഈ നിലവാരം ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നത് പ്ലാസ്റ്റിക് മാലിന്യം തടയുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയായും സുസ്ഥിരമായും നിലനിര്‍ത്താനുളള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്ന സന്ദേശം കൂടിയാണിത്. സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമവും പൊതുജനങ്ങളുടെ സഹകരണവും ചേര്‍ന്നാല്‍ ഓണാഘോഷത്തിന്റെ സന്തോഷത്തിനൊപ്പം പരിസ്ഥിതിയോടുള്ള കരുതലും ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക് വിമുക്ത ഓണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി റാലിയും ഫ്ളാഷ് മോബും നേരത്തെ നടത്തിയിരുന്നു. ഇവിടേക്ക് കൊണ്ടുവരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കണ്ടെത്തി സ്റ്റിക്കര്‍ പതിപ്പിക്കുകയും 10 രൂപ പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലം ഒഴിവാക്കുന്നതിനും മാലിന്യ സംസ്കരണ സംസ്കാരം വളര്‍ത്തിയെടുക്കലുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലൂടെയാണ് സംസ്ഥാനത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീടത് കേരളത്തില്‍ നടക്കുന്ന വിവിധ പൊതുപരിപാടികളിലേക്കും വേദികളിലേക്കും വ്യാപിച്ചു. ദിവസവും 25 സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ ക്യാമ്പയ്നിന്റെ ഭാഗമാകുന്നത്. എന്‍എസ്എസ് അംഗങ്ങള്‍, എംഎസ് ഡബ്ല്യൂ, ബിഎസ് ഡബ്ല്യു, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് സംഘത്തിലുള്ളത്.

സന്ദര്‍ശകരുമായി നേരിട്ട് സംവദിച്ചാണ് ബോധവത്കരണം. മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം, പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത, ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണം എങ്ങനെ നടപ്പാക്കണം എന്നിവയെക്കുറിച്ച് അവര്‍ വിശദീകരിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാനും സന്ദര്‍ശകരെ പ്രേരിപ്പിക്കുന്നു.

പ്രതിദിനം ഏകദേശം 250 പ്ലാസ്റ്റിക് ക്യാരി ബാഗുകളും മറ്റ് വസ്തുക്കളും ഇവിടെ നിന്ന് ശേഖരിക്കുന്നതായി ക്യാമ്പയിന്‍ സംഘത്തിലുള്ളവര്‍ പറഞ്ഞു. ഇവ ശരിയായ രീതിയില്‍ ശേഖരിച്ച് സംസ്കരിക്കാനുളള നടപടികളും സ്വീകരിക്കുന്നുണ്ട്.

പ്ലാസ്റ്റിക് അറസ്റ്റ് എന്നത് ഒരു നിയമം നടപ്പാക്കുന്ന പ്രവര്‍ത്തനം മാത്രമല്ല, പരിസ്ഥിതി ഉത്തരവാദിത്തമുള്ള സമീപനം സന്ദര്‍ശകര്‍ക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനുള്ള അവസരമൊരുക്കല്‍ കൂടിയാണ്.

ക്യാമ്പയ്നിനോട് സന്ദര്‍ശകരുടെ പ്രതികരണം സമ്മിശ്രമാണ്. ഭൂരിഭാഗം പേരും സഹകരിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കൈമാറാനോ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാനോ ആവശ്യപ്പെടുമ്പോള്‍ ചിലര്‍ പ്രതിഷേധിക്കാറുണ്ട്.

ചിലര്‍ തങ്ങളോട് ദേഷ്യപ്പെടുമെങ്കിലും കൂടുതല്‍ ആളുകളും സഹകരിക്കുന്നവര്‍ തന്നെയാണ്. ജനങ്ങള്‍ ക്രമേണ കൂടുതല്‍ ബോധവാന്‍മാ    രാകുന്നതിന്റെ ഫലങ്ങള്‍ കാണാന്‍ സാധിക്കുന്നതായി എംഎസ് ഡബ്ല്യൂ വിദ്യാര്‍ത്ഥി അനീഷ് അന്‍സലം പറഞ്ഞു.

വെള്ളക്കുപ്പികള്‍, സ്ട്രോകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതിനും അവ ശരിയായ രീതിയില്‍ സംസ്കരിക്കുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും കനകക്കുന്നില്‍ സജ്ജമാക്കിയിട്ടുണ്ട്.

 

Tags: green protocolOnam Tourism Week celebrationsPlastic waste-freeKankakunnu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

India

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍
Thiruvananthapuram

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍
Kerala

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.