Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

ജിജേഷ് ആര്‍. ബി.byജിജേഷ് ആര്‍. ബി.
Aug 27, 2026, 05:26 pm IST
inKerala, Malappuram

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഫേസ്ബുക്കില്‍ കുറിപ്പായി പങ്കുവച്ചശേഷം ജീവനൊടുക്കിയത്.

മരണത്തിന് ഏക ഉത്തരവാദി മോട്ടോര്‍ വാഹന വകുപ്പാണ്. കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണംകൊണ്ട് അവരെന്റെ ജീവിതം തകര്‍ത്തു. പത്ത് മാസമായി ഏജന്റ്, എംവിഡി ഓഫീസുകള്‍ കയറിയിറങ്ങി. മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ ആത്മഹത്യ. മികച്ച ഭരണഘടനയും, ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. എന്നിങ്ങനെ തുടരുന്ന കുറിപ്പില്‍ ആഭ്യന്തര മന്ത്രിയും ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാൻ ഏജന്റ്, mvd ഓഫീസുകൾ കയറി ഇറങ്ങിയത്. ഇനി എന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല. എന്റെ emi മുഴുവൻ മുടങ്ങി കഴിഞ്ഞു. ക്രഡിറ്റ് സ്‌കോർ 820ൽ നിന്ന് 600ലേക്ക് താഴ്ന്നു.. അതേ കുറിച്ചെല്ലാം നേരെത്തെ പറഞ്ഞല്ലോ..
അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ , ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാൽ മരണത്തിന് ശേഷം ഇന്ത്യൻ നിയമം അനുസരിച്ചു എന്റെ കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി.

ഒരു പക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്‌ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി. മികച്ച ഭരണഘടനയും ,ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.

എന്റെ വിഷയത്തിൽ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കിൽ ഒരു അഴിമതിക്കാരായ mvd ഉദ്യോഗസ്ഥർ തീർച്ചയായും രക്ഷപ്പെടും. കാരണം അവർ ഉന്നയിക്കുന്ന വാദം എന്റെ വണ്ടി unfit ആണെന്നതായിരിക്കും. ഞാൻ ചെയ്ത സ്റ്റീൽ വർക്ക് നിയമ വിരുദ്ധം അല്ലെന്ന് കഴിഞ്ഞ രണ്ടു തവണയും സർട്ടഫൈ ചെയ്തതും പ്രസ്തുത mvd തന്നെയാണ്. ഇനി അങ്ങനെ അല്ലെന്നും എന്റെ വണ്ടി അടക്കം മറ്റുള്ള വണ്ടികൾക്കും ഫിറ്റ്നസ് അനുവദിക്കുന്ന സമയത്ത് സ്റ്റീൽ വർക്ക് ഇല്ല എന്നുമുള്ള വാദങ്ങളും mvd ഉന്നയിക്കാൻ സാധ്യതയുണ്ട്. അതെല്ലാം പൊളിക്കാൻ നല്ല രീതിയിൽ അന്വേഷണം നടന്നാൽ മാത്രമേ സാധിക്കൂ. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നു.
ഏജന്റ് സംവിധാനമാണ് mvd അഴിമതിയുടെ പ്രധാന കാരണം . ഇത് അവസാനിച്ചാൽ 80% അഴിമതിയും വകുപ്പിൽ അവസാനിക്കും. അതിന് എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങളെ പ്രധാനമായും സഹായിക്കാൻ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയിൽ ചോദ്യം ചോദിച്ചാൽ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാൻ സജസ്റ്റ് ചെയ്യുന്നു. പ്രശാന്ത് ias എഴുതിയ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ് ‘ ആണത്. അത് വായിച്ചാൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ എന്നും പഠിക്കാം.

അഴിമതി തുലയട്ടെ..

Democracy is not merely a form of government. It is primarily a mode of associated living, of conjoint communicated experience. – Dr BR Ambedkar

ജയ് ഭീം..

ഷൗക്കത്തലി M

Tags: malappuramFacebook PostKerala Motor Vehicle Departmentauto-rickshaw driver suicide
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമുദായത്തിനൊന്നടങ്കം നാണക്കേടായി ; ജിന്ന് മന്ത്രിച്ചതെന്ന് പറഞ്ഞ് 2500 രൂപയ്‌ക്ക് ഏത്തപ്പഴം വിറ്റ ജിന്ന് മഹ്‌ളറ പൂട്ടിച്ച് മുസ്ലിം യൂത്ത് ലീഗ്

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

പുതിയ വാര്‍ത്തകള്‍

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.