
കോട്ടയം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സൗത്ത് പാമ്പാടി പുല്ലുക്കോട്ടയില്‍ പി.എച്ച്. കുര്യന്‍ (67) അന്തരിച്ചു. കാന്‍സര്‍ബാധിതനായി ചികിത്സയിലായിരുന്നു. 1959 ജനുവരി 20ന് ജനിച്ച പി.എച്ച്. കുര്യന്‍ രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വീസിലെത്തിയത്. 1986 കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു.
കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍, വ്യവസായം, റവന്യൂ, ഐ.ടി വകുപ്പുകളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പേറ്റന്റ്‌സ്, ട്രേഡ്മാര്‍ക്‌സ് ആന്‍ഡ് ഡിസൈന്‍സ് കണ്‍ട്രോളര്‍ ജനറല്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മുട്ടടയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ടോടെ കോട്ടയം സൗത്ത് പാമ്പാടിയിലെ വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം ശനിയാഴ്ച രാവിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.
ഭാര്യ: ഉഷ. മക്കള്‍: ഗോഡ്ലി ഹേബല്‍ കുര്യന്‍ (സീനിയര്‍ പ്ലാനിങ് മാനേജര്‍, അല്‍-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെന്റി
കുര്യന്‍ (ഓര്‍ത്തോപീഡിഷ്യന്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളജ്)