India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

2019 മുതൽ ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തയാണ് വൈഷ്ണവി ഗോര്‍ എന്ന പെണ്‍കുട്ടി. ഇവര്‍ പിന്നീടാണ് സിജെപിയുടെ വക്താവായി രംഗപ്രവേശം ചെയ്തത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: 2019 മുതൽ ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തയാണ് വൈഷ്ണവി ഗോര്‍ എന്ന പെണ്‍കുട്ടി. ഇവര്‍ പിന്നീടാണ് സിജെപിയുടെ വക്താവായി രംഗപ്രവേശം ചെയ്തത്.

തന്റെ പഴയ രാഷ്‌ട്രീയ പശ്ചാത്തലം പുറത്തറിയാതിരിക്കാന്‍ വൈഷ്ണവി ഗോര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അഭിജിത് ദീപ് കെയും വൈഷ്ണവി ഗോറും ഒരുമിച്ച് ആം ആദ്മിയില്‍ 2021 മുതല്‍ പ്രവര്‍ത്തിച്ചിവരാണ്. ഇത് പുറത്തറിയാതിരിക്കാന്‍ സിജെപിയില്‍ ഇറങ്ങും മുന്‍പേ സമൂഹമാധ്യമങ്ങളില്‍ ആം ആദ്മിയുമായി ബന്ധപ്പെട്ട മുഴുവന്‍ പോസ്റ്റുകളും വൈഷ്ണവി ഗോര്‍ നീക്കം ചെയ്തിരുന്നു. ആം ആദ്മി പാർട്ടിയുമായുള്ള ബന്ധവും അഭിജിത് ദിപ്കെയുമായുള്ള ബന്ധവും മറച്ചുവെക്കാൻ വേണ്ടിയായിരുന്നു ഇത്.

അഭിജിത് ദിപ്കെയ്‌ക്ക് വൈഷ്ണവിയെ കുറഞ്ഞത് 2021 മുതൽ അറിയാം.എന്നാൽ ഇതിനും രണ്ട് വര്‍ഷം മുന്‍പ് 2019ലേ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തകയായിരുന്നു. എന്നാല്‍ പഴയ കാര്യങ്ങളെല്ലാം മറച്ചുവെച്ച് വൈഷ്ണവി ഗോറിനെ സിജെപി വക്താവായി പുതുതായി രാഷ്‌ട്രീയത്തിലേക്ക് വരുന്ന ഒരു പ്രവര്‍ത്തക എന്ന മട്ടിലാണ് അഭിജിത് ദീപ്കെ അവതരിപ്പിച്ചത്. .

2020-ൽ, വൈഷ്ണവിയുടെ സമൂഹമാധ്യമ അക്കൗണ്ട് താൽക്കാലികമായി ,സസ്പെന്‍റ് ചെയ്തിരുന്നു. തുടര്‍ന്ന് വൈഷ്ണവി @AustenJane023 എന്ന പേരിൽ ഒരു പുതിയ അക്കൗണ്ട് സൃഷ്ടിച്ചു.ഇതെല്ലാം സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്.

ജെന്‍സീയെ ഫൂളാക്കാന്‍ വൈഷ്ണവി

ഈ അടുത്ത കാലം വരെ വൈഷ്ണവി ഗോര്‍ @Vaishnavii_gaur എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു, പക്ഷേ അവൾ X-ൽ നിന്നും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും തന്റെ മുഴുവൻ ഡാറ്റയും നീക്കം ചെയ്‌തു. എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? ഇന്ത്യയിലെ ജെന്‍സീയെ കബളിപ്പിക്കാൻ അഭിജിത് ദിപ്കെയുമായുള്ള പഴയ ബന്ധം മറച്ചുവെക്കാൻ അവൾ ആഗ്രഹിച്ചു.

 

Recent Posts