കൊച്ചി : പുരുഷ കമ്മീഷനു വേണ്ടി നിരന്തരം വാദിക്കുന്ന രാഹുൽ ഈശ്വർ പാലത്തായി കേസിൽ ഇടക്കാലവിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് ശ്രീജിത്ത് പണിക്കർ. കേസില്‍ ബിജെപി പ്രാദേശിക നേതാവും യുപി സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട് കെ.പത്മരാജനെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത് .
എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ ഒരു കോടതി പരാമർശമെങ്കിലും ഉണ്ടായാൽ അതേക്കുറിച്ച് അഭിപ്രായം പറയുന്ന ആളാണ് രാഹുൽ ഈശ്വർ.എന്നാൽ പാലത്തായി കേസിൽ മാത്രം ഇതുവരെ രാഹുൽ അഭിപ്രായം പറഞ്ഞിട്ടില്ല . ഞാനിനി കാണാത്തത് കൊണ്ടാണോ, അതോ, ഈ വിവരത്തെ കുറിച്ച് രാഹുൽ ഇതുവരെ അറിഞ്ഞിട്ടുണ്ടാവില്ലേയെന്നും ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്…
പുരുഷ കമ്മീഷനു വേണ്ടി നിരന്തരം വാദിക്കുന്നയാളാണ് എന്റെ സുഹൃത്ത് രാഹുൽ ഈശ്വർ. അതുകൊണ്ട് എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ ഒരു കോടതി പരാമർശമെങ്കിലും ഉണ്ടായാൽ അതേക്കുറിച്ച് അദ്ദേഹം അഭിപ്രായം പറയും. എന്നാൽ പാലത്തായി കേസിൽ കേരളാ ഹൈക്കോടതിയുടെ ഇടക്കാലവിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും, പ്രതിയുടെ ശിക്ഷ മരവിപ്പിച്ചിട്ടും, ആളെ ജാമ്യത്തിൽ വിട്ടിട്ടും രാഹുൽ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചു കണ്ടില്ല. എന്താവും കാരണം? ഞാനിനി കാണാത്തത് കൊണ്ടാണോ, അതോ, ഈ വിവരത്തെ കുറിച്ച് രാഹുൽ ഇതുവരെ അറിഞ്ഞിട്ടുണ്ടാവില്ലേ?











