Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : ഈ ഓണത്തിന് തട്ടമിട്ട മുസ്ലീം പെൺകുട്ടികൾ അത്തപ്പൂക്കളമിടുന്നതിന്റെയും , ഓണാമാഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ വൈറലായിരുന്നു. ഓണാഘോഷം ഇസ്ലാമിൽ ഹറാമാണെന്ന ഉസ്താദുമാരുടെ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു മുസ്ലീം പെൺകുട്ടികളുടെ ആഘോഷം. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരിഫ് ഹുസൈൻ തെരുവത്ത് .

കാലം കഥയും മാറി ഈ ഓണക്കാലത്ത് കണ്ടത് ഓണം ആഘോഷിക്കരുത് എന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ല എന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ പുറംകാൽ കൊണ്ട് തള്ളി മറിച്ചിടാൻ പഠിച്ചതാണെന്ന് ആരിഫ് ഹുസൈൻ തെരുവത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ഭാവിയിൽ ഏകീകൃത പൗരത്വ ബിൽ അടക്കം ബോധമുള്ള മുസ്ലീങ്ങൾ തന്നെ ചോദിച്ചുവാങ്ങും. ഇസ്ലാമിക രാഷ്‌ട്രീയം ശോഷിക്കുമെന്നും ആരിഫ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

ക്കടക്ക് പ്പുറത്ത് 🥳🥳🤭🤭
“ഇസ്ലാം അടിപൊളിയാണ്…
ഓണം ഒക്കെ ആഘോഷിക്കാം…
ഞാൻ ഇതുവരെ അത് കേട്ടിട്ടില്ലല്ലോ…
ആരിഫ് പറയണ പോലെ ഒന്നും ഇസ്ലാമിൽ ഇല്ല…
എന്തിനാ വെറുതെ ഇങ്ങനെ ഒക്കെ വിദ്വേഷം പറയുന്നത്…”
ഇതായിരുന്നു ഇത്രയും കാലം ഞാൻ കേട്ടിരുന്നത്…!
അതെ, ആ ഓണത്തിന്റെ സ്ഥാനത്ത്
നിങ്ങൾക്ക് അരവണയും വിഷുവും
ക്രിസ്മസും ഒക്കെ വെച്ച് നോക്കാം..!
മറുപടിയും നിലവിളിയും ഒന്ന് തന്നെ ആയിരുന്നു.
ഇത് പറയുമ്പോൾ, ഞാൻ പറഞ്ഞു:
“ഞാൻ ഇത് കേട്ടിട്ടുണ്ട്.
അതിനുള്ള മറുപടി ആണ് ഞാൻ പറഞ്ഞത്.
നിങ്ങൾക്ക് വിഷമം ഉണ്ടെങ്കിൽ ഉസ്താദുമാരോടും ജിഹാദികളോടും അത് നിർത്താൻ പറ.
എന്നാൽ ഞാൻ നിർത്താം
നിങ്ങൾ പറയാത്തത് കൊണ്ടാണ് ഞാൻ പറയുന്നത്”
പിന്നെ അവരെ കണ്ടില്ല.
ഇത് കഴിഞ്ഞ കുറെ വർഷങ്ങളായി ആവർത്തിച്ച് വന്നു.
എന്നാലിപ്പോ കാലം മാറി.
കഥയും മാറി.
എന്നോട് പറയുന്നതിന് പകരം
ഇപ്പോ മുസ്ലിങ്ങൾ കണ്ണംതിരിവ് പറയുന്ന
ഉസ്താദുമാരെ പുറംകാൽ കൊണ്ട്
തള്ളി മറിച്ചിടാൻ പഠിച്ചു.
ഈ ഓണക്കാലത്ത് കണ്ടത് ഓണം ആഘോഷിക്കരുത്
എന്ന് പറഞ്ഞ ഉസ്താദിനെയും…
ഹിജാബ് ഇട്ട് ഡാൻസ് പാടില്ല എന്ന് പറഞ്ഞ ജിഹാദി തള്ളയെയും മുസ്ലീങ്ങൾ തന്നെ ഊക്കി വിടുന്നതാണ്.
ഇസ്ലാമിലെ ചെറിയ വിഷയങ്ങളോട് വിധേയത്വം ഉണ്ടാക്കിയെടുത്താൽ വലിയ വിഷയങ്ങളിൽ കുരുക്കിയിടാൻ ഇസ്ലാമിക രാഷ്‌ട്രീയത്തിന് സാധിക്കും എങ്കിൽ…
അതിന്റെ വിപരീതം ആണ് ഇവിടെ സംഭവിക്കുന്നത്.
ചെറിയ കാര്യങ്ങളെ സ്വയം എതിർക്കാൻ പഠിച്ചാൽ വലിയ വിഷയങ്ങളിൽ മുസ്ലീങ്ങൾ സ്വയം ചിന്തിച്ച് തീരുമാനം എടുക്കും.
പിന്നെ പ്രീണനം നടക്കില്ല.
ശക്തീകരിക്കപ്പെട്ട മുസ്ലീങ്ങളെ ആണ്
നമ്മൾ കാണാൻ പോകുന്നത്.
ഭാവിയിൽ ഏകീകൃത പൗരത്വ ബിൽ അടക്കം
ബോധമുള്ള മുസ്ലീങ്ങൾ തന്നെ ചോദിച്ചുവാങ്ങും.
ഇസ്ലാമിക രാഷ്‌ട്രീയം ശോഷിക്കും.
വ്യക്തമായി പറഞ്ഞാൽ…
ഷാ ബാനു ഇന്നാണ് ജീവിച്ചിരുന്നത് എങ്കിൽ…
അന്നത്തെ ദുർഗതി ഉണ്ടാവില്ല.
ഡോക്ടർ ആയിഷ ആണേ സത്യം.

 

 

Recent Posts