Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസില്‍ കൂടി ജാമ്യം. കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അർജുൻ ആയങ്കി ജാമ്യം ലഭിച്ചത്. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാല്‍ തലശ്ശേരി സബ് ജയിലില്‍ കഴിയുന്ന അർജുന് പുറത്തിറങ്ങാൻ കഴിയില്ല.

ആലുവ റൂറല്‍ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളില്‍ കൂടി അർജുൻ ആയങ്കി ജാമ്യം കിട്ടാനുണ്ട്. റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ അർജുൻ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂർ സൈബർ പോലീസ് എടുത്ത കേസില്‍ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

അതേസമയം, അർജുൻ ആയങ്കിയം കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റാൻ അനുമതി തേടി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അർജുൻ ആയെങ്കിക്കതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടത്.

അര്‍ജുന്‍ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അത് തടയാനാണ് കാപ്പ ചുമത്തുന്നതെന്നാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാർശയില്‍ പറയുന്നത്. അര്‍ജുന്‍ ആയങ്കിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നടപടി. ആഭ്യന്തര മന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയ കേസുകള്‍ക്ക് പുറമെ സ്വര്‍ണ്ണം പൊട്ടിക്കല്‍, സ്വര്‍ണ്ണം കടത്തല്‍ തുടങ്ങിയ കേസുകളും അര്‍ജുന്‍ ആയങ്കിക്കെതിരെയുണ്ട്.

 

Recent Posts