കാസര്‍കോട്:മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ പിടിയിലായി. ചിഗുരുപദെ സ്വദേശി മുഹമ്മദ് സഫ്വാന്‍ (28) ആണ് അറസ്റ്റിലായത്.
മഞ്ചേശ്വരം മിയാപ്പദവില്‍ വ്യാപാരിയെ കടയില്‍ കയറി ഭീഷണിപ്പെടുത്തിയ സംഘം ആകാശത്തേയ്‌ക്ക് വെടിവച്ചിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. ബട്ട്യപ്പദവിലെ എ എസ് ജനറല്‍ സ്റ്റോര്‍സ് ഉടമ ഷുഹൈബ് മൊയിന്‍ ഷേഖിനെയാണ് ഭീഷണിപ്പെടുത്തിയത്.
നിരവധി കേസുകളിലെ പ്രതി മിയാപദവ് റഹീം, ഖാദര്‍ മദങ്കല്ല് എന്നിവരാണ് വെടിയുതിര്‍ത്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ആളാണ് പൊലീസ് പിടിയിലായ മുഹമ്മദ് സഫ്വാന്‍. ഷുഹൈബ് മൊയിന്‍ ഷേഖിന്റെ സഹോദരി ഭര്‍ത്താവ് അബൂബക്കര്‍ സിദീഖും കേസില്‍ പ്രതിയാണ്.
















