തിരുവനന്തപുരം : അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡി വൈ എഫ് ഐക്കാരെന്ന് സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം . സമരം ചെയ്യാന്‍ പോലും നിര്‍ബന്ധിതമാകുന്നത് സര്‍ക്കാരുകളുടെ സമീപനങ്ങള്‍ കൊണ്ടാണെന്നാണ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിന്ത പറയുന്നത്.
ഉത്തരവാദിത്വപ്പെട്ട ഒരു യുവജന സംഘടന എന്ന നിലയിലാണ് ഡിവൈഎഫ്‌ഐക്ക് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന് സമരം ചെയ്യേണ്ടി വരുന്നത്. ഡല്‍ഹിയില്‍ നടന്ന സമരത്തിന്റെ ഭാഗമായി നിന്ന സംഘടന കൂടിയാണ് ഡിവൈഎഫ്‌ഐ. അഖിലേന്ത്യാ നേതൃത്വം എല്ലാം അവിടേക്ക് എത്തുന്നുണ്ട്. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഐഷി ഘോഷ് അവിടെ നിരാഹാരം ഇരുന്നു. ഞങ്ങള്‍ നിരന്തരമായി ഇത്തരം ത്യാഗനിര്‍ഭരമായ സമരങ്ങളെല്ലാം നടത്തുന്നവരാണ്.
ചില ഘട്ടങ്ങളിലൊക്കെ പൊലീസ് വളരെയധികം ക്രൂരമായി ഡിവൈഎഫ്‌ഐയുടെ സമരങ്ങളെ നേരിടാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ സ്വാഭാവികമായ പ്രതിരോധമുണ്ടാകും. ഞങ്ങള്‍ വളരെ സമാധാനപരമായി ഈ നാടിനകത്ത് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന സംഘടനയാണെന്നാണ് ചിന്ത പറയുന്നത്.
















