Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് വണ്‍വേ സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.

ട്രെയിൻ നമ്പർ 06581 സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു – മംഗളൂരു ജംഗ്ഷൻ വൺവേ സ്പെഷ്യൽ എക്സ്പ്രസ് വൈകുന്നേരം 4.40 ന് ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്ന് പുറപ്പെട്ട് 24 ന്(തിങ്കളാഴ്‌ച) രാവിലെ 9.30 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും.

കൃഷ്ണരാജപുരം, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

ഒരു എസി 2-ടയർ, മൂന്ന് എസി 3-ടയർ കോച്ചുകൾ, പത്ത് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവ ഉൾപ്പെടുന്ന 20 കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും.