മഹര്‍ഷിമാരുടെ ജ്ഞാനദൃഷ്ടികൊണ്ട് ആദ്യമേ കണ്ടുതുടങ്ങുകയും ഉടനെ തന്നെ അവരുടെ ശ്രോത്രത്തില്‍ നാദരൂപേണ മുഴങ്ങി കേള്‍ക്കുകയും ചെയ്തശബ്ദരാശി. അതു തന്നെ മനസ്സിരുത്തി നോക്കുന്നവര്‍ക്ക് സനാതനധര്‍മ്മരൂപമായ കാര്യത്തെ വേദനം ചെയ്യാന്‍ (അറിവാന്‍) ഉപയോഗപ്പെടുകയാല്‍ വേദം. മഹര്‍ഷിമാരില്‍ ആദ്യമായി ശ്രവിക്കപ്പെടുന്നതും സനാതനധര്‍മ്മത്തെ അറിയിക്കുന്നതും ഗുരുശിഷ്യപരമ്പയായി സമ്പ്രദായപ്രകാരം ഉച്ചാരണം കൊണ്ട് അഭ്യസിക്കപ്പെടുന്നതും, ഒരു ക്ലിപ്തമായ അനുപൂര്‍വ്വികയോട് കൂടിയതും ആയ ശബ്ദ്സമുദായമാണ് വേദം, ഇപ്രകാരമുള്ള വേദം പൗരുഷേയമല്ല (പുരുഷനിര്‍മിതമല്ല) അനാദിയാകുന്നു (ഇതിന് ആദിയില്ല) , നിത്യ (സനാതന)മാകുന്നു. ഇങ്ങനെയുള്ള വേദവാക്യങ്ങള്‍ ഒരു കര്‍ത്താവില്ലാതെ അവ എങ്ങനെയുണ്ടാകും. ശങ്കിക്കേണ്ട ഏതോരു സംഗതിയെ കുറിച്ചുള്ള അറിവും ശബ്ദരൂപത്തിലല്ലാതെ സാധിക്കുകയില്ല. ശബ്ദത്തില്‍ മറഞ്ഞുകൊണ്ടലല്ലാതെ യാതെരു ഉണ്ടാകുന്നതല്ല, എല്ലാ അറിവും ശബ്ദത്തിന്റെ ആകൃതിയോട്കൂടിയേ പ്രകാശിക്കുകയുള്ളൂ. സനാതന ധര്‍മ്മരൂപമായ അര്‍ത്ഥത്തെ പ്രകാശിപ്പിക്കുവാന്‍ വേദശബ്ദങ്ങള്‍ ആവിര്‍ഭവിച്ചു. ഈ ആവിര്‍ഭാവം സാധാരണ രീതിയില്‍ നിന്നും തുലാം വ്യത്യസ്ഥമാണ്.
ശബ്ദത്തിന് 4 ഭാഗങ്ങള്‍ ഉണ്ട്
1- കണ്ഠം മുതലായ സ്ഥനങ്ങളില്‍ നിന്ന് സ്പൃടാദി പ്രയത്നങ്ങള്‍ കൊണ്ട് വ്യക്തമായി ഉച്ചരിക്കപ്പെട്ട് വെളിയില്‍ കേള്‍ക്കുന്ന ശബ്ദസ്വരൂപം ‘വൈഖരി’ ,
2 ശബ്ദങ്ങള്‍ സ്പ്ടതയില്ലാതെ ഹൃദയത്തില്‍ മുഴങ്ങികൊണ്ടിരിക്കുന്ന അവസ്ഥയില്‍ ‘മദ്ധ്യമാ’
3 അസ്പഷ്ട്മായ ഈ മുഴക്കത്തിന് തക്കവിധത്തില്‍ ബുധിയില്‍ പരിസ്പന്ദനം ചെയ്തുകൊണ്ടിരിക്കുന്ന നാദകല ‘ പശ്യന്തി’
4 ഈ നാദകലക്ക് യോജിച്ച വിധം പ്രതിഫലിക്കുന്ന ശബ്ദ്ബ്രഹ്‌മമാകുന്ന ജ്യോതിന്റെ പ്രകാശം ‘പരാ’ എന്നിവയാണ്. ഇവ യഥാക്രമം വൈഖരി, മദ്ധ്യമാ, പശ്യന്തി, പരാ. ഇവയുടെ സ്ഥാനങ്ങള്‍ യഥാക്രമം ജിഹ്വാദികള്‍, ഹൃദയം, ബുദ്ധി, ആത്മാവ്, എന്നിവയാണ്..
ഇതില്‍ വൈഖരിയാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത് മറ്റു മൂന്നും ഹൃദയാദിസ്ഥാനങ്ങളില്‍ ഗുഹകളില്‍ എന്ന പോലെ അസ്പഷ്ട്മായി ലയിച്ചിരിക്കുന്നതേയുള്ളൂ. ഹൃദയസ്ഥാനത്തുള്ള മദ്ധ്യമ പദങ്ങള്‍ പ്രത്യക്ഷത്യങ്ങള്‍ അല്ലാത്തതിനാല്‍ വ്യവഹരിക്കുവാന്‍ സാധിക്കുന്നില്ല. ബുദ്ധിസ്ഥാനത്തുള്ള പശ്യന്തി വ്യവഹാരത്തിന് പറ്റാത്തവിധം ആന്തരമായി അര്‍ത്ഥത്തില്‍ മാത്രം കലാശിക്കുന്നു. ആത്മാവിലുള്ള പരാ കേവലം ജ്യോതി സ്വരൂപിയാണ് ശാശ്വതിയുമാണ്. ഇത് അതീന്ദ്രിയജ്ഞാനമുള്ള യോഗികളക്ക് നിര്‍വികല്‍പസമാധിയില്‍ സ്വയം പ്രകാശിക്കുന്നു.
എന്നാല്‍ സാധാരണകാരയ മനുഷ്യര്‍ക്ക് ഹൃദയസ്ഥാനത്തിലെ മദ്ധ്യമയും, അത് വ്യക്തമാക്കുവാന്‍ ജിഹ്വാദിസ്ഥാനത്തുള്ള വൈഖരിയും മതിയാകുന്നതാണ്. ആ തരത്തിലുള്ള ശബ്ദജാലമാണ് കാവ്യങ്ങള്‍ (വേദബാഹ്യങ്ങള്‍ ആയവ) തുടങ്ങിയവ. പശ്യന്തി എന്ന ഭാഗം ആന്തരമായ അര്‍ത്ഥത്തെ കാണുന്ന ബുദ്ധിപരിസ്പന്ദാനം മാത്രമാകയാല്‍ അതു ദര്‍ശിക്കുവാന്‍ യോഗികള്‍ക്കേ സാധിക്കൂ. പരാത്മകമായ ഭാഗം കേവലം നാദബ്രഹ്‌മപ്രകാശരൂപമാകയാല്‍ അത് യോഗികള്‍ക്ക് എന്നല്ല, വിശേഷിച്ചും നിര്‍വ്വികല്‍പസമാധിയിലുള്ള യോഗികള്‍ക്കുള്ളതാണ്.
പരമാത്മാപ്രാകാശം തന്നെ ഉള്ളില്‍ അനപായ (നിത്യ) മായ വാക് സ്വരൂപത്തില്‍ സ്പുരിക്കുന്നതാണ് പരാ എന്നര്‍ത്ഥം, ആദ്യമായി വേദശബ്ദങ്ങള്‍ അതിസൂക്ഷ്മമായ ഒരു പൂര്‍വ്വോത്തരക്രമത്തോട് കൂടിയ ആനുപൂര്‍വ്വിയില്‍ സമാധിയില്‍ ലയിച്ചിരിക്കുന്ന യോഗികളുടെ ആത്മാവില്‍ ശബ്ദ്ജ്യോതിസ്സായി പ്രകാശിക്കുന്നു. ഉടനെ തന്നെ യോഗികള്‍ക്ക് ആ ജ്യോതിസ്സ് തന്നെ പശ്യന്തിയായി ( ബുദ്ധിയെ സ്പര്‍ശിച്ചിട്ട് ആന്തരമായ അര്‍ത്ഥ സങ്കല്‍പരൂപത്തില്‍) പരിണമിക്കുന്നു. അനന്തരം ലോകരെ ഉപദ്ദേശിക്കാനുള്ള ശ്രദ്ധയില്‍ മനസ്സിനെ സ്പര്‍ശിച്ചിട്ട് ഹൃദയത്തില്‍ അവ്യക്തമായും ജിഹ്വാദികളില്‍ സ്ഥൂലമായും സ്പര്‍ശം ലഭിച്ചിട്ട് അക്ഷരവ്യക്തിയും പദവിഭാഗവും പൂര്‍വ്വോത്തരബന്ധവും തെളിഞ്ഞ് സംഹിതാരൂപത്തില്‍ വ്യക്തമായും ‘അഗ്നിമീളേ പുരോഹിതം’ എന്ന ഇത്യതി വ്യാക്യങ്ങള്‍ ആയി തീരുന്നു. ഇപ്രകാരം ഉപദേശിക്കുന്ന മഹര്‍ഷിമാര്‍ താങ്ങള്‍ക്ക് ഉപദേശത്തിനായി ലഭിച്ച ഒരു സാമാഗ്രിപോലെ സിദ്ധിച്ച ശബ്ദരാശിയെ അതേ നിലയില്‍ പകര്‍ത്തി പറയുന്നവര്‍ എന്നല്ലാതെ അതിന്റെ കര്‍ത്താക്കള്‍ ആകുന്നില്ല. ഇതില്‍ കൂടുതല്‍ കുറവ് ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല. ആദ്യമെ ആത്മാവില്‍ ഉദിച്ച ജ്യോതിസ്സുമുതല്‍ വ്യക്തമായ സംഹിതവരെയുള്ളതിന് ആകാരസ്ഥാനം പരമാത്മാവ് തന്നെയാണ്. യോഗികള്‍ അവയുടെ ദ്രാഷ്ട്ക്കള്‍ മാത്രമാണ്.
തപോനിഷ്ഠയിലിരിക്കവേ ആത്മാവില്‍ പ്രകാശരൂപത്തില്‍ വേദത്തെ പ്രാപിച്ചവര്‍. സ്വയംഭൂവായബ്രഹ്‌മം തപസ്സ് ചെയ്യുന്നവരെ അര്‍ഷിക്കയാല്‍ അവര്‍ ഋഷികളായി ഭവിച്ചു. ഇതിനാല്‍ അനാദിയായ വേദം തന്നത്താന്‍ തപോനിഷ്ഠരായ ഋഷികളെ പ്രാപിച്ചു. എന്നല്ലാതെ അവര്‍ അതിന്റെ കര്‍ത്തക്കള്‍ അല്ല.
സാമാന്യ ജനങ്ങളില്‍ ഇതുപോലെയുള്ള പ്രകാശം ഉദിക്കുവാന്‍ തരമില്ല. പരമാത്മാപ്രകാശം ഉണ്ടാകണമെങ്കില്‍ അത്രയും നിര്‍മ്മലമായ യോഗികളുടെ ആത്മാവില്‍ തന്നെ വേണം.
















