കൊച്ചി: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.മാനസികാരോഗ്യകേന്ദ്രം എന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാനാണ് ഈ നിര്‍ദ്ദേശം.ഇക്കാര്യത്തില്‍ സെപ്തംബര്‍ 15നകം നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും കോടതി നേരിട്ട് പരിശോധന നടത്തിയിരുന്നു. ശേഷം വിഷയം പരിഗണിച്ചപ്പോള്‍ അമിക്കസ് ക്യുറി സത്യശ്രീ പ്രിയയാണ് മാനസികാരോഗ്യ കേന്ദ്രം എന്ന പേരുമാറ്റണമെന്ന നിര്‍ദേശം വച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ മാനേജ്‌മെന്റ് എന്ന രീതിയിലാകണം പേരുമാറ്റം എന്നാണ് നിര്‍ദേശം.
പേരൊന്നും മുന്നോട്ടുവയ്‌ക്കുന്നില്ല.എന്നാല്‍ ആശുപത്രികള്‍ക്ക് സെന്റര്‍ ഫോര്‍ ഫിസിക്കല്‍ ഹെല്‍ത്ത് എന്ന തരത്തിലുള്ള പേരുകള്‍ ഉചിതമല്ലെന്നും നയപരമായ തീരുമാനത്തിന്റെ ഭാഗമായതിനാല്‍ വിഷയം സര്‍ക്കാര്‍ തന്നെ പരിഗണിക്കട്ടെയെന്നും കോടതി പറഞ്ഞു.
















