
ജയ് പൂര്‍ ൾരാജസ്ഥാൻ)::”നിങ്ങൾ കോൺഗ്രസിന്റെ ഏജന്‍റുമാരാണോ?” എന്ന ചോദ്യമുയര്‍ത്തി സിജെപി പ്രവർത്തകൻ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ. ജയ്‌പൂരിലെ ബഗ്രു എന്ന പട്ടികജാതി മണ്ഡലത്തിലെ എംഎല്‍എ ആണ് കൈലാഷ് വര്‍മ്മ.
ഈ മണ്ഡലത്തിലെ റാംപുര-കന്‍വാര്‍പുര സര്‍ക്കാര്‍ സ്കൂളിലേക്കാണ് സിജെപി പ്രവര്‍ത്തകര്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ഈ സിജെപി പ്രവര്‍ത്തകരെ മുഴുവന്‍ ഗ്രാമീണര്‍ ആട്ടിയോടിക്കുകയായിരുന്നു. “ഗ്രാമത്തിലേക്ക് വരാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി? ഇത് എന്റെ ഗ്രാമമാണ്. എനിക്ക് അവിടുത്തെ ജനങ്ങളുമായി ശക്തമായ ബന്ധമുണ്ട്.”- കൈലാഷ് വര്‍മ്മ പറഞ്ഞു.
”
ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെയും വലിയ നഗരങ്ങളുടെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ഗ്രാമീണ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ ചില ആളുകൾ സംസാരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം… സംസ്ഥാനത്തെ സ്കൂളുകളുടെ വികസനത്തിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജൻ ലാൽ ശര്‍മ്മ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ അനുവദിച്ചിട്ടുണ്ട്…”– കൈലാഷ് വര്‍മ്മ പറഞ്ഞു.
റാംപുര-കന്‍വാര്‍പുര സര്‍ക്കാര്‍ സ്കൂള്‍ ഓഡിറ്റ് ചെയ്യാന്‍ എന്ന പേരിലാണ് സിജിപി പ്രവര്‍ത്തകര്‍ അശുതോഷ് രങ്കയുടെ നേതൃത്വത്തില്‍ ഇവിടെ എത്തിയത്. പക്ഷെ ഈ സ്കൂളിലേക്ക് സ്ഥലം എംഎല്‍എ കൈലാഷ് വര്‍മ്മ 12 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇവിടെ വരേണ്ടെന്നും പറഞ്ഞ് സിജെപി പ്രവര്‍ത്തകരെ ഇവിടുത്തെ ഗ്രാമീണര്‍ ഓടിയ്‌ക്കുകയായിരുന്നു.
സിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കേസ് കൊടുത്തിരുന്നു. ഇതിനെതിരെ ഒരു ഗ്രാമീണനും കേസ് കൊടുത്തു. ഒരു സംഘം സിജെപി പ്രവര്‍ത്തകര്‍ ഗ്രാമീണരെ ഭീഷണിപ്പെടുത്തിയ ശേഷം സ്കൂളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചുവെന്നാണ് ശിവദാസ്പുര പൊലീസ് സ്റ്റേഷനില്‍ സിജെപിക്കെതിരെ ഗ്രാമീണന്‍ നല്‍കിയ കേസ്.
സിജെപിയ്‌ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുന്നു
സിജെപിയുടെ ബിജെപി വിരുദ്ധതയ്‌ക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയാണ്. പരീക്ഷാക്രമക്കേടുകള്‍ നടന്ന പഞ്ചാബിലോ ജാര്‍ഖണ്ഡിലോ കേരളത്തിലോ ഒന്നും സിജെപി പോയില്ല. പഞ്ചാബില്‍ ഭരിയ്‌ക്കുന്നത് ആം ആദ്മിയാണ്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെ എംഎം സഖ്യമാണ് ഭരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇവിടെയൊന്നും ഒരു ചെറുവിരലനക്കാന്‍ സിജെപി തയ്യാറല്ല. അപ്പോള്‍ ഇവരുടെ ലക്ഷ്യം നീതിയല്ല. ബിജെപി സര്‍ക്കാരിനെതിരെ തരംഗം സൃഷ്ടിക്കുക എന്നതാണ്. ഇത് വെളിച്ചത്തായതോടെ സിജെപിയ്‌ക്കെതിരായ അമര്‍ഷം ജനങ്ങള്‍ക്കിടയിലും ബിജെപി അനുഭാവികള്‍ക്കിടയിലും ശക്തമായിട്ടുണ്ട്. അതുപോലെ ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ നേരെയാക്കുക എന്ന പേരില്‍ ഇവര്‍ കടന്നാക്രമിക്കുന്നത് ബിജെപി സര്‍ക്കാരുകള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാള്‍, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ സിജെസി സ്കൂള്‍ നേരെയാക്കല്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.