ന്യൂദല്‍ഹി: ആറ് വര്‍ഷമായി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുകയാണെങ്കിലും ഭാര്യയെ കൊലപ്പെടുത്തി വെട്ടിമുറിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി.
വിചാരണയിലെ കാലതാമസം ജാമ്യം അനുവദിക്കുന്നതിനുള്ള ഒരു കാരണമാണെന്ന് കോടതി സമ്മതിച്ചു. എന്നാല്‍ ഇത്രമേല്‍ ക്രൂരമായ ഒരു കൊലപാതകത്തിനു നേരെ കോടതിക്കു കണ്ണടയ്‌ക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ പറഞ്ഞു.
2019 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ ആഷു പാല്‍ , ഭാര്യയെ കൊന്ന് കഷണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി പോലീസ് സ്റ്റേഷനില്‍ ചെന്ന് സമ്മതിക്കുകയായിരുന്നു.
മൂന്ന് പെണ്‍മക്കളെ പ്രസവിച്ചതിന് ശേഷവും പ്രതിയും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് സ്ത്രീയെ പീഡിപ്പിച്ചുവെന്ന് സഹോദരന്റെ പരാതിയില്‍ പറയുന്നു.
















