Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: വാഹനം നടുറോഡിൽ നിർത്തി ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതതിന് മദ്യപിച്ചെത്തി എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആര്യങ്കാവ് പഞ്ചായത്തംഗം മനു മത്തായി. ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം വൈകുന്നേരം ആര്യങ്കാവ് ചെക്ക് പോസ്റ്റിനു മുന്നിലാണ് സംഭവം. ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ മനുമത്തായിയും സുഹൃത്തും കാറിൽ അവിടെ എത്തിയിരുന്നു. തുടർന്ന് വാഹനം നടു റോഡിൽ നിർത്തിയിടുകയും ചെയ്തു. ഇതിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെയാണ് മനു മത്തായി വാഹനത്തിൽ പുറത്തിറങ്ങി വെല്ലുവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. മനുമത്തായിയുടെ പെരുമാറ്റം മാന്യമായ രിതിയിലായിരുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസിന്റെ ചെക്ക് പോസ്റ്റ് പൂട്ടിക്കുമെന്നും അവിടെ ഒരു ഉദ്യോഗസ്ഥനെയും ഇരുത്തില്ലെന്നും മനുമത്തായി ഭീഷണിപ്പെടുത്തി. നിന്നെയൊക്കെ കാണിച്ചു തരാമെന്നും വാഹനപരിശോധന നിർത്തിവയ്‌പിക്കുമെന്നും ഇയാൾ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു മനു മാത്തായി തിരികെ പോയത്.

Recent Posts