Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 10:04 am IST
inKerala

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ, മോഷണമുതൽ വിൽക്കാൻ പ്രതികളെ സഹായിച്ച കൊല്ലം പരവൂർ കല്ലുങ്കുന്ന് സ്വദേശിയെ സാക്ഷിയാക്കാൻ ഒരുങ്ങി പോലീസ്. മോഷണമുതൽ ഒളിപ്പിക്കാനും വിൽക്കാനും സഹായിച്ച ഈ ഇരുപത്തൊന്നുകാരനെ കേസിൽ പ്രതി ചേർക്കാനാണ് ആദ്യത്തെ പോലീസ് ആലോചിച്ചിരുന്നത്. എന്നാൽ ഇയാളുടെ സാക്ഷിമൊഴി പോലീസിന്റെ കണ്ടെത്തലുകൾക്ക് ബലം നൽകുമെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഇയാളെ സാക്ഷിയാകുന്നത്.

പരവൂർ സ്വദേശികളായ മൂന്ന് ആൺകുട്ടികൾ 15ന് രാത്രി ഹരിപ്പാട്ടെത്തി കൊലപാതകം നടത്തിയ ശേഷം 16ന് പുലർച്ചെ പരവൂരിലെത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കരുവാറ്റയിൽ നിന്നു കവർന്ന നാലര പവൻ സ്വർണം ഇവർ സുഹൃത്തായ കല്ലുങ്കുന്ന് സ്വദേശിയെ ഏൽപിച്ചു. ഇതിൽ നിന്ന് 1.5 ഗ്രാം തൂക്കം വരുന്ന മോതിരം 16,500 രൂപയ്‌ക്കു വിറ്റു പണം പ്രതികൾക്കു നൽകിയതായി ഈ യുവാവ് പോലീസിനു മൊഴി നൽകിയിരുന്നു. ബാക്കി സ്വർണാഭരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും വിൽപന നടത്തിയ മോതിരം പരവൂരിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മോതിരം വാങ്ങിയ ജ്വല്ലറി ഉടമയും കേസിൽ സാക്ഷിയാകും. പ്രതികളിലൊരാളുടെ അമ്മയുടെ സ്വർണാഭരണമാണെന്നും അമ്മയുടെ ചികിത്സയ്‌ക്കായി ഇതു പണയം വയ്‌ക്കാൻ സഹായിക്കണമെന്നും പറഞ്ഞാണു തന്നെ ഏൽപിച്ചതെന്നാണ് കല്ലുങ്കുന്ന് സ്വദേശി പോലീസിനു നൽകിയ മൊഴി.

അതേസമയം, ശിവൻകുട്ടിയുടെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്‌ത കൊച്ചുമകളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ ഗവ.ചിൽഡ്രൻസ് ഹോമുകളിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട കുട്ടികളെ ഗവ.ഒബ്സർവേഷൻ ഹോമിലുമാണു പാർപ്പിക്കുക.പെൺകുട്ടികളുടെ ഒബ്സർവേഷൻ ഹോം കോഴിക്കോട്ടും ആൺകുട്ടികളുടേത് ചേർത്തല മായിത്തറയിലുമാണ്. കേസിൽ പ്രതികളായ മൂന്ന് ആൺകുട്ടികളും മായിത്തറയിലെ ഒബ്സർവേഷൻ ഹോമിലാണുള്ളത്. അതേസമയം, പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നു പോലീസ് പറഞ്ഞു. പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷം കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.

അതിനിടെ കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ സംസ്കാരം ഇന്നലെ നടത്തി. മക്കൾക്കായി അദ്ദേഹം പണിതുകൊണ്ടിരുന്ന വീടിന് സമീപത്ത് തന്നെയാണ് അദ്ദേഹത്തിനായി ചിതയൊരുക്കിയത്. മക്കളോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറാൻ ഏറെ ആഗ്രഹിച്ചായിരുന്നു ശിവൻകുട്ടി ഓരോ ദിനവും തള്ളിനീക്കിയിരുന്നത്. ദിവസവും പണികൾ നോക്കി നടത്തിയ ആ അച്ഛന് മകളുടെ വീടിന്റെ മുറ്റത്ത് തന്നെയാണ് അന്ത്യവിശ്രമം ഒരുക്കിയിട്ടുള്ളത്.

മകളുടെ പ്രസവത്തിനായി ഭാര്യയും മെഡിക്കൽ കോളേജിൽ ആയിരുന്നപ്പോഴായിരുന്നു കരുവാറ്റയെ നടുക്കിയ കൊലപാതകം നടന്നത്. മക്കൾക്കായി രണ്ടു വീടുകൾ നിർമിക്കുകയായിരുന്നു. ഒന്ന് ഏകദേശം പൂർത്തിയായി. മറ്റൊന്നിന്റെ ഫൗണ്ടേഷൻ ജോലികൾ പുരോഗമിക്കുകയാണ്. വിദേശത്തുള്ള മകൾ എത്തുന്നതുവരെ സൂക്ഷിച്ചിരുന്ന മൃതദേഹം മകൾ എത്തിയതോടെ ഏറ്റുവാങ്ങി സംസ്കാരം നടത്തി.

Tags: Karuvatta MurderSivankutti murdercrime
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.