Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 09:32 am IST
inIndia

ന്യൂദല്‍ഹി: സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ. ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ പ്രതിരോധമന്ത്രി ഷിന്‍ജിറോ കൊയ്സുമിയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താന്‍ ധാരണയായത്.

സമുദ്രസുരക്ഷാ മേഖലയില്‍ നാവികസേനയും ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ചട്ടക്കൂട് സൃഷ്ടിക്കുന്നതാണ് പുതിയ ധാരണാപത്രം. സമുദ്ര മേഖലയിലെ വിവരങ്ങള്‍ കൈമാറല്‍, തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. നാവിക കപ്പലുകളുടെയും യൂണിറ്റുകളുടെയും പരസ്പര സന്ദര്‍ശനങ്ങള്‍, സംയുക്ത അഭ്യാസങ്ങള്‍, ഉദ്യോഗസ്ഥരുടെയും വിദഗ്‌ദ്ധരുടെയും സന്ദര്‍ശനങ്ങള്‍, തുറമുഖങ്ങളുടെ ഉപയോഗം, അറ്റകുറ്റപ്പണികള്‍, നന്നാക്കല്‍ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ലോജിസ്റ്റിക്കല്‍ പിന്തുണയിലൂടെ ഇരുപക്ഷവും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തും.

മെയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് കീഴില്‍ ഭാരതത്തിന്റെ ഉത്പാദനശേഷിയും ജപ്പാന്റെ സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി കപ്പല്‍ നിര്‍മാണത്തിലും രൂപകല്‍പ്പനയിലും സംയുക്ത വികസനത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചു. ജപ്പാന്‍- ഭാരതം സൈനികാഭ്യാസമായ ധര്‍മ്മ ഗാര്‍ഡിയന്‍, ജപ്പാന്‍- ഭാരതം സമുദ്രാഭ്യാസമായ ജൈമെക്സ് എന്നിവയുടെ വിപുലീകരണത്തെ സ്വാഗതം ചെയ്തു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ജപ്പാന്‍ -ഭാരതം വ്യോമസേനാ അഭ്യാസമായ വീര്‍ ഗാര്‍ഡിയന്‍ 26 ന്റെ പുരോഗതി വിലയിരുത്തി. ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് യുദ്ധവിമാനങ്ങള്‍ ആദ്യമായി ഭാരതം സന്ദര്‍ശിച്ച് അഭ്യാസത്തില്‍ പങ്കെടുക്കും.

പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളുടെ മേഖലയില്‍ ഡിആര്‍ഡിഒയും എടിഎല്‍എയും തമ്മിലുള്ള പ്രതിരോധ ഗവേഷണ വികസന സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ചു. ഇതിനായി പ്രതിരോധ വ്യവസായഫോറം വിളിച്ചുചേര്‍ക്കും. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്തോ- പസഫിക് ലോജിസ്റ്റിക്സ് നെറ്റ്വര്‍ക്ക് (ഐപിഎല്‍എന്‍) വഴി സഹകരണം ശക്തിപ്പെടുത്തും. ടോക്കിയോയില്‍ നാലാമത് ജപ്പാന്‍- ഭാരതം വിദേശകാര്യ, പ്രതിരോധ മന്ത്രിതല യോഗം വിളിച്ചുകൂട്ടുന്നതിനുള്ള ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഡയറക്ടര്‍ ജനറല്‍, ജോയിന്റ് സെക്രട്ടറി തലത്തില്‍ ഒരു വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കാനും ധാരണയായി.

Tags: Defense Minister Rajnath SinghCooperation in the maritime security sectorIndia and Japan sign MoUJapanese Defense Minister Shinjiro Koizumi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

India

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

India

ബംഗാളില്‍ പുതിയ പ്രഭാതം

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം
India

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

India

ഇന്ത്യ ചാവേർ ഡ്രോണുകൾക്കായി ഒപ്പിട്ടത് ഏറ്റവും വലിയ കരാറിൽ ; ഇത് കേൾക്കുമ്പോൾ തന്നെ പാകിസ്ഥാൻ നടുങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.