Cricket

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കെസിഎല്‍ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തം പേരിലാക്കി മലപ്പുറം സ്വദേശിയും തൃശൂര്‍ ടൈറ്റന്‍സ് താരവുമായ നിഖില്‍ തോട്ടത്ത്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെതിരായ ആദ്യ മത്സരത്തിലാണ് നിഖില്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയത്. നാലാമനായി ക്രീസിലെത്തിയ നിഖില്‍, കാലിക്കറ്റ് ബൗളര്‍മാരെ അനായാസം നേരിട്ടാണ് തൃശൂരിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. നിഖില്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

മധ്യനിരയില്‍ ബാറ്റേന്തിയ നിഖില്‍ 48 പന്തില്‍ നിന്നാണ് 59 റണ്‍സ് അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കാലിക്കറ്റിന്റെ ബൗളര്‍മാര്‍ക്കെതിരെ പതറാതെ നിന്ന നിഖില്‍, കിട്ടിയ അവസരങ്ങളിലെല്ലാം പന്ത് അതിര്‍ത്തി കടത്തി മികച്ച സ്‌ട്രൈക്ക് റേറ്റോടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. നിഖിലിന് പിന്തുണയായി ക്യാപ്റ്റന്‍ എംഎസ് അഖില്‍ 27 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ തൃശൂര്‍ ടൈറ്റന്‍സ് 16.5 ഓവറില്‍ വിജയം കണ്ടു.

യുവതാരങ്ങളെ അണിനിരത്തിയിരിക്കുന്ന തൃശൂര്‍ ടീമില്‍ ഒരു മാച്ച് വിന്നറുടെ റോളാണ് നിഖിലിനുള്ളത്. മധ്യനിരയില്‍ അതിവേ?ഗം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരം കഴിഞ്ഞ തവണ കൊച്ചി ബ്ലൂ ടൈ?ഗേഴ്‌സിന്റെ ഭാ?ഗമായിരുന്നു. സെമിയില്‍ അര്‍ദ്ധസെഞ്ച്വറിയുമായി കൊച്ചിക്ക് വിജയമൊരുക്കിയതില്‍ നിര്‍ണ്ണായകമായത് നിഖിലിന്റെ ഇന്നിങ്‌സായിരുന്നു. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ മികച്ച ഫോം കണ്ടെത്താനായത് വരും മത്സരങ്ങളിലും തൃശൂര്‍ ടൈറ്റന്‍സിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

Recent Posts