പത്തനംതിട്ട : കോയിപ്രത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്.പൊന്നമ്മ തോമസ്(75) ആണ് മരിച്ചത്.സംഭവത്തില്‍ ഇവരുടെ മകന്‍ ടിജോ തോമസിനെയും(37) ഒപ്പം താമസിച്ചിരുന്ന റിന്‍സിമോളെയും പ്രതികളാക്കി കേസെടുത്തു.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകം ആണ് നടന്നതെന്ന് കണ്ടെത്തിയത്.ടിജോ തോമസ് ആറ് മാസത്തോളമായി ഭാര്യയുമായി പിണങ്ങി കൊല്ലം സ്വദേശിനി റിന്‍സിമോളുമൊത്താണ് കഴിഞ്ഞിരുന്നത്.
ടിജോയും റിന്‍സിയും തമ്മില്‍ വഴക്കിട്ടപ്പോള്‍ തടസം പിടിക്കാന്‍ ചെന്നതായിരുന്നു പൊന്നമ്മ തോമസ്.തുടര്‍ന്ന് അമ്മയെ മകന്‍ ചവിട്ടുകയും മര്‍ദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു.
















