Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

Sadhana and

ആചാര്യശ്രീ രാജേഷ്byആചാര്യശ്രീ രാജേഷ്
Aug 20, 2026, 11:41 am IST
inSamskriti

ഈ പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഭാരതീയ വൈദിക ദര്‍ശനം മുന്നോട്ടുവയ്‌ക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ആശയം ‘ശബ്ദബ്രഹ്‌മം’ അഥവാ നാദബ്രഹ്‌മത്തില്‍ നിന്നത് സൃഷ്ടമായി എന്നതാണ്. സൃഷ്ടിയുടെ ആദിരൂപം ശബ്ദമാണെന്നും ആ ശബ്ദത്തിന്റെ പരിണാമമാണ് പ്രപഞ്ചത്തിലെ സകല നാമരൂപങ്ങളെന്നും വേദങ്ങളും വൈദിക സാഹിത്യവും വ്യക്തമാക്കുന്നുണ്ട്. ശബ്ദം സൃഷ്ടിയെയും മനുഷ്യനെയും രൂപാന്തരപ്പെടുത്തുന്ന ശക്തിയാകുന്നു എന്നര്‍ത്ഥം.

ആധുനിക ശാസ്ത്രവും ശബ്ദത്തിന്റെ സ്വാധീനത്തെക്കുറിച്ച് വിവിധ പഠനങ്ങള്‍ ഇന്ന് നടത്തുന്നുണ്ട്. ശബ്ദതരംഗങ്ങള്‍ വസ്തുക്കളിലും ജലത്തിലുമെല്ലാം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഇന്നൊരു ഗവേഷണവിഷയമാണ്. മനുഷ്യശരീരത്തിന്റെ വലിയൊരു ഭാഗം ജലമായതിനാല്‍, നാം ഉച്ചരിക്കുന്ന ഓരോ ശബ്ദവും നമ്മുടെ ശരീരത്തിലും മനസ്സിലും സൂക്ഷ്മമായ സ്വാധീനം ചെലുത്തുന്നുവെന്നതാണ് ഗൗരവത്തോടെ പരിഗണിക്കേണ്ടത്. ഭാരതീയ ഋഷിമാര്‍ ഈ സത്യം വളരെ മുമ്പേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ ശബ്ദത്തെ ഉപാസനയുടെ കേന്ദ്രമാക്കിയത്. മന്ത്രോപാസനയും ശബ്ദോപാസനയുമെല്ലാം ഇതിന്റെ ഭാഗമാണ്. മനുഷ്യന്റെ ബോധത്തെ രൂപാന്തരപ്പെടുത്തുന്ന ശക്തിസ്വരൂപമാണ് മന്ത്രം.

ഉപാസനയുടെ യഥാര്‍ത്ഥ ലക്ഷ്യം പലപ്പോഴും മനുഷ്യന്‍ മറന്നുപോകാറുണ്ട്. ഭൗതികലാഭങ്ങള്‍ക്കോ പ്രശ്‌നപരിഹാരത്തിനോ വേണ്ടി മാത്രമുള്ളതല്ല ഉപാസന. ജീവിതത്തിന് വ്യക്തമായ ലക്ഷ്യവും ദിശയും നല്‍കുന്ന ആന്തരിക പരിശീലനമാണത്. ലക്ഷ്യമില്ലാത്ത സാധനയാകട്ടെ വഴിതെറ്റിപ്പോകുകയാണ് ചെയ്യുക; ശ്രദ്ധ നഷ്ടപ്പെടുമ്പോള്‍ ഉപാസനയും അര്‍ഥശൂന്യമാകും.

‘സാധകന്‍’ എന്ന പദം ഈ സത്യത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതുവരെ കൈവരിക്കാത്ത സത്യത്തെ പ്രാപിക്കാനാണ് സാധകന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഉപാസന എന്നത് രഹസ്യമായ ആത്മീയശാസ്ത്രമാണ്. സന്ധ്യാവന്ദനം, അഗ്‌നിഹോത്രം, ബലിവൈശ്വദേവയജ്ഞം തുടങ്ങിയ ആചാരങ്ങളെല്ലാം ഈ യാത്രയുടെ ആദ്യപടികളേ ആകുന്നുള്ളു. അവ ഒരിക്കലും അവസാനലക്ഷ്യമല്ല; ഉയര്‍ന്ന ആത്മീയാനുഭവങ്ങളിലേക്കുള്ള പരിശീലനഘട്ടങ്ങളാണവ.സന്ധ്യാവന്ദനത്തിലെയോ അഗ്‌നിഹോത്രത്തിലെയോ മന്ത്രങ്ങള്‍ മനഃപാഠമാക്കുന്നതില്‍ അവസാനിക്കുന്ന ഒന്നല്ല ഉപാസന. അതിലൂടെ മനസ്സിലും ശരീരത്തിലും ബോധത്തിലുമെല്ലാം ഉണ്ടാകുന്ന പരിവര്‍ത്തനമാണ് പ്രധാനം. ഈ ശുദ്ധീകരണത്തിലൂടെയാണ് കൂടുതല്‍ ഉയര്‍ന്ന ഉപാസനകള്‍ക്ക് ഒരാള്‍ യോഗ്യനാകുക. അതിനാല്‍ ഓരോ ഘട്ടത്തിനും അതിന്റേതായ സ്ഥാനമുണ്ട്. ആദ്യപടി ഒഴിവാക്കി ഒരിക്കലും അവസാനലക്ഷ്യത്തിലെത്താന്‍ കഴിയുകയുമില്ല.

അതേസമയം തന്നെ ആത്മീയയാത്രയില്‍, ഒരു ഘട്ടം പിന്നിട്ടാല്‍ ആദ്യഘട്ടത്തിലെ ചില ബാഹ്യരീതികള്‍ സ്വാഭാവികമായി തന്നെ അനാവശ്യമാകുകയും ചെയ്യും. അവയെ അതിനുമുമ്പേ ഉപേക്ഷിക്കുന്നത് വളര്‍ച്ചയെ തടയും എന്നതും ഓര്‍ക്കണം. അതുകൊണ്ട് ആത്മീയസാധനയില്‍ ക്ഷമയും ക്രമവും ഗുരുവിന്റെ മാര്‍ഗനിര്‍ദേശവും അനിവാര്യമാകുന്നു.

സാധന ചെയ്യുന്നവരുടെ ജീവിതത്തില്‍ ഒരേ അനുഭവങ്ങളല്ല ഉണ്ടാകുന്നതും. ചിലര്‍ക്ക് ആഗ്രഹിച്ച നേട്ടങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നത് കാണാം. മറ്റുചിലര്‍ക്കാകട്ടെ പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിടേണ്ടിവരും. എന്നാല്‍ ഇവ രണ്ടും പ്രകൃതിയുടെ പരീക്ഷണങ്ങളാണ് എന്നറിയണം. കഷ്ടതകള്‍ വന്നപ്പോള്‍ ഉപേക്ഷിക്കുന്നവനും, നേട്ടങ്ങള്‍ ലഭിക്കുമ്പോള്‍ ലക്ഷ്യം മറക്കുന്നവനും ഒരേ പോലെ യാത്ര, ഇടക്ക് വെച്ച് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

യഥാര്‍ഥ ഉപാസകന്‍ ഭൗതികവിജയങ്ങളിലോ പരാജയങ്ങളിലോ തകര്‍ന്നു പോകില്ല. കാരണം, ദൈവസാക്ഷാത്കാരമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ഉയര്‍ച്ചകളും താഴ്ചകളും തൃണ സമാനം മാത്രമാണ്. ഉപാസന ആരംഭിക്കുന്ന ഒരാള്‍ ആദ്യം മനസ്സിലാക്കേണ്ടത്, സാധന എന്നത് മനുഷ്യനെ പരിവര്‍ത്തനം ചെയ്യിക്കുന്നൊരു ആന്തരിക പ്രക്രിയയാണ് എന്നാണ്. ആ യാത്രയില്‍, ഓരോ സാധകനെയും പ്രകൃതി പലവിധത്തില്‍ പരീക്ഷിക്കും. ചിലര്‍ക്ക് തുടക്കത്തില്‍ ഭൗതികവിജയങ്ങളും അനുഗ്രഹങ്ങളും ലഭിച്ചേക്കാം. മറ്റുചിലര്‍ക്ക് കഷ്ടതകളും പ്രതിബന്ധങ്ങളും നേരിടേണ്ടിവന്നു എന്നും വരും. ഒരേ ലക്ഷ്യത്തോടെയുള്ള പരീക്ഷണങ്ങളാണവ രണ്ടും.

കഷ്ടതകള്‍ക്കു മുന്നില്‍ സാധനയെ ത്യജിക്കുന്നവനും, നേട്ടങ്ങള്‍ ലഭിക്കുമ്പോള്‍ ലക്ഷ്യം മറന്ന് അവയില്‍ ആസക്തനാകുന്നവനും ഒരുപോലെ ആത്മീയയാത്രയില്‍ നിന്ന് വഴിമാറി പോകും. അതുകൊണ്ട് സാധകന്റെ ശ്രദ്ധ എപ്പോഴും പരമലക്ഷ്യത്തില്‍ തന്നെയായിരിക്കണം. ഭഗവാനെ പ്രാപിച്ചാല്‍ മറ്റെല്ലാം സ്വാഭാവികമായി ലഭിക്കുമെന്ന തിരിച്ചറിവാണ് ആത്മീയജീവിതത്തിന്റെ അടിസ്ഥാനം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആത്മീയാനന്ദത്തിന്റെ രസം അനുഭവിച്ചവര്‍ വീണ്ടും വീണ്ടും ആ വഴിയിലേക്ക് ആകര്‍ഷിക്കപ്പെടും. എന്നാല്‍ ആ യാത്രയില്‍ ലഭിക്കുന്ന അനുഭവങ്ങളെയും അത്ഭുതങ്ങളെയും അന്തിമലക്ഷ്യമായി കരുതുമ്പോള്‍ വളര്‍ച്ച നിലയ്‌ക്കുകയും ചെയ്യും. വഴിയിലെ പൂക്കളെ കണ്ടു യാത്ര അവസാനിപ്പിക്കാതെ ലക്ഷ്യസ്ഥാനത്തെത്തുക എന്നതാണ് ഉപാസനയുടെ സന്ദേശം.

അതിനാലാണ് ഭാരതീയ പാരമ്പര്യത്തില്‍ ഗുരുവിന് വലിയ പ്രാധാന്യമുള്ളത്. ഗുരു ശിഷ്യന്റെ ഉള്ളിലെ അജ്ഞാനത്തെ നീക്കി അവനെ സംസ്‌കരിക്കുന്ന ശക്തിയാണ്. ഗുരു നല്‍കുന്ന മന്ത്രമാകട്ടെ ശിഷ്യന്റെ ഉള്ളില്‍ പുതിയ ബോധം ജനിപ്പിക്കുന്ന ആത്മീയബീജവുമാണ്.

വേദങ്ങളില്‍ ‘ഘൃതം’ എന്ന പദത്തിന് നെയ്യ് എന്നാണ് സാധാരണ കാണുന്ന അര്‍ഥം. ‘സംസ്‌കരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന ശക്തി’ എന്നാണ് അതിന്റെ ആഴത്തിലുള്ള അര്‍ത്ഥം. ശരീരത്തെ ഔഷധഘൃതം ശുദ്ധീകരിക്കുന്നതുപോലെ, ഗുരു നല്‍കുന്ന മന്ത്രം ശിഷ്യന്റെ മനസ്സിനെയും ബുദ്ധിയെയും സംസ്‌കരിക്കുന്നു. ഈ സംസ്‌കാരത്തിലൂടെയാണ് ശിഷ്യന്റെയുള്ളില്‍ ജ്ഞാനദീപ്തി ഉദിക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുശിഷ്യബന്ധം എന്നത് ശിഷ്യന്റെ ഉള്ളിലെ അശുദ്ധികളെ നീക്കി ശ്രേഷ്ഠതയെ ഉണര്‍ത്തുന്ന പരിവര്‍ത്തനപ്രക്രിയയാണ്. ഈ പരിവര്‍ത്തനത്തിന് നിയന്ത്രണവും അച്ചടക്കവുമാണ് അനിവാര്യമായത്. ചില കാര്യങ്ങള്‍ ചെയ്യണമെന്നും ചിലത് ഒഴിവാക്കണമെന്നും ഗുരു നിര്‍ദേശിക്കുന്നത് വിലക്കുകള്‍ ഏര്‍പ്പെടുത്താനല്ല; ശിഷ്യന്റെ അന്തര്‍ലോകത്തെ ശുദ്ധീകരിക്കാനാണ്.

ഉപാസനയെ പലരും മന്ത്രജപത്തില്‍ മാത്രം ഒതുക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ഉപാസന അതിനേക്കാള്‍ വിശാലമായതാണ്. മനുഷ്യന്റെ ശരീരവും മനസ്സും പ്രാണനും ബുദ്ധിയും ഒരുപോലെ ശുദ്ധീകരിക്കപ്പെടേണ്ട ഒരു സമഗ്രസാധനയാണത്.

 

Tags: spiritualDevotionalRelevance of VedasNature's Experiments
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

Samskriti

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.