
മുംബൈ: ഇന്ത്യയുടെ ഇലക്ട്രിക് കാറുകളുടെ യൂറോപ്പിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ വിജയം. ഏകദേശം 16 മടങ്ങിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിന് മുന്‍പ് ആഫ്രിക്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ഒതുങ്ങി നിന്ന കയറ്റുമതിയാണ് ഇപ്പോള്‍ യൂറോപ്പിനെപ്പോലെ പരിഷ്കൃത രാജ്യങ്ങളില്‍ ഇന്ത്യന്‍ കാറുകള്‍ ഹിറ്റടിക്കുന്നത്. ഇത് ഏറെക്കുറെ അവിശ്വസനീയമാണെന്നാണ് ബിസിനസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2025ല്‍ ഏപ്പില്‍ ജൂണ്‍ കാലഘട്ടത്തില്‍ യൂറോപ്പിലേക്ക് കയറ്റി അയച്ച ഇലക്ട്രിക് കാറുകളുടെ 16 മടങ്ങാണ് 2026 ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ കയറ്റി അയച്ചിരിക്കുന്നത്. 22.2 ദശലക്ഷം ഡോളര്‍ മൂല്യമുള്ള കാറുകളാണ് ഇന്ത്യ 2025 ഏപ്രില്‍ ജൂണ്‍ ത്രൈമസത്തില്‍ കയറ്റി അയച്ചതെങ്കില്‍ 2026 ഏപ്രില്‍ ജൂണ്‍ ത്രൈമസത്തില്‍ 369 ദശലക്ഷം ഡോളര്‍ മൂല്യത്തിന്റെ കാറുകള്‍ കയറ്റി അയച്ചത്. യൂറോപ്പ് എന്ന് പറഞ്ഞാല്‍ പ്രധാനമായും സ്പെയിനിലേക്കാണ് 40 ശതമാനം കാറുകള്‍ പോയത്. പിന്നെ ബ്രിട്ടന്‍, ജര്‍മ്മനി എന്നീ വിപണികളിലേക്കാണ് ഇന്ത്യന്‍ ഇലക്ട്രിക് കാറുകള്‍ പോയത്.