India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

ജനനായകന്‍, ഡിസി തുടങ്ങി തമിഴ് സിനിമകളിലെ ഹിറ്റിന് ശേഷം ഇതാ അനിരുദ്ധിന്‍റെ അടുത്ത ഹിറ്റ് ഗാനം എത്തി. രജനീകാന്തിന്‍റെ ജയിലര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലെ ആദ്യഗാനം തന്നെ പ്രേക്ഷരെ പിടിച്ചിരുത്തുന്ന ഒന്നായി മാറി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചെന്നൈ: ജനനായകന്‍, ഡിസി തുടങ്ങി തമിഴ് സിനിമകളിലെ ഹിറ്റിന് ശേഷം ഇതാ അനിരുദ്ധിന്റെ അടുത്ത ഹിറ്റ് ഗാനം എത്തി. രജനീകാന്തിന്റെ ജയിലര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലെ ആദ്യഗാനം തന്നെ പ്രേക്ഷരെ പിടിച്ചിരുത്തുന്ന ഒന്നായി മാറി.

അല ബൊലേലോ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദർ ആണ്. ഇക്കാര്യത്തിലും അനിരുദ്ധ് എ.ആര്‍.റഹ്മാനെ കടത്തിവെട്ടുകയാണ്. . ഓഗസ്റ്റ് 21ന് ആകും ഗാനത്തിന്റെ ഫുള്‍ വെർഷൻ പ്രേക്ഷകർക്ക് മുന്നിലെത്തുക.

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2ന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ ബുധനാഴ്ച പ്രേക്ഷകര്‍ക്ക് മുമ്പാകെ എത്തിയതോടെ ഒരു പക്ഷെ ഏറ്റവും വലിയ പ്രീ റിലീസ് വിജയം നേടുന്ന സിനിമയായി ജയിലര്‍ 2 മാറുമെന്നാണ് കരുതുന്നത്.

ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ.

സൂപ്പര്‍ സ്റ്റാര്‍ മോഹൻലാല്‍ രജനീകാന്തുമായി ഒന്നിക്കുകയാണ്. കര്‍ണ്ണാടകയിലെ ശിവരാജ് കുമാർ, തമിഴിലെ വിജയ് സേതുപതി, ബോളിവുഡിലെ ഹൃതിക് റോഷൻ എന്നിവരെല്ലാം അണി നിരക്കുന്നതോടെ ഒരു വന്‍ പാന്‍ ഇന്ത്യന്‍ സിനിമയായി ജയിലര്‍ 2 മാറിക്കഴിഞ്ഞു. ജയിലര്‍ സിനിമയുടെ ഒന്നാം ഭാഗത്തില്‍ വില്ലനായി തിളങ്ങിയ വിനായകൻ വീണ്ടും എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഒടിടി അവകാശം വന്‍ തുകയ്‌ക്ക് ആമസോണ്‍ പ്രൈമിന് വിറ്റതും വാര്‍ത്തയായി. മുത്തുവേല്‍ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്.

നടിമാരായി രമ്യാ കൃഷ്ണനും മിര്‍ണയും വീണ്ടും പഴയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിരിച്ചെത്തുമ്പോള്‍ ഹിന്ദി നടി വിദ്യാ ബാലന്‍ വളരെ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

Recent Posts