Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 06:42 pm IST
inCricket

തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങുന്ന 15 അംഗ പാനലാണ് ഇത്തവണ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. കൃത്യമായ തീരുമാനങ്ങൾ ഉറപ്പുവരുത്തുക വഴി മത്സരങ്ങളും ടൂർണമെന്റും അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ചൊരു പാനലിനെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.

പാനലിലെ 15 പേരിൽ 10 പേർ ബി.സി.സി.ഐ പാനലിൽ നിന്നുള്ളവരും 5 പേർ സംസ്ഥാന പാനലിൽ നിന്നുള്ളവരുമാണ്. ഓരോ മത്സരത്തിനും നാല് അമ്പയർമാർ വീതമാണുള്ളത്. ഗ്രൗണ്ടിൽ ഓൺഫീൽഡ് അമ്പയറിംഗിന്റെ ചുമതല വഹിക്കുന്ന രണ്ട് അമ്പയർമാർ ബി.സി.സി.ഐ പാനലിലുള്ളവരായിരിക്കും. റിവ്യൂകൾ കൃത്യമായി പരിശോധിച്ച് തീരുമാനമെടുക്കുകയാണ് തേർഡ് അമ്പയറുടെ ചുമതല. ഇതിന് പുറമെ ഫോർത്ത് അമ്പയർ അഥവാ റിസർവ് അമ്പയർ കൂടി ഓരോ മത്സരത്തിലുമുണ്ടാകും. പന്തുകൾ സൂക്ഷിക്കുക, ഡഗ് ഔട്ടിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുക തുടങ്ങി ഗ്രൗണ്ടിന്റെ പുറത്ത് അമ്പയർമാരുടെ ചുമതല നിർവ്വഹിക്കുന്നത് ഇവരാണ്. ഓൺഫീൽഡ് അമ്പയർമാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പകരം ചുമതല നിർവ്വഹിക്കേണ്ടതും ഇവ‍ർ തന്നെ.

മുൻ കേരള ടീം ക്യാപ്റ്റൻ എന്ന നിലയിലും ഐ.സി.സി എലൈറ്റ് പാനലിൽ ഇടംനേടിയ ആദ്യ മലയാളി അമ്പയറെന്ന നിലയിലും കായിക കേരളത്തിന് അഭിമാനമായ വ്യക്തിത്വമാണ് കെ.എൻ. അനന്തപത്മനാഭൻ. നിരവധി അന്താരാഷ്‌ട്ര പോരാട്ടങ്ങളിലും ഐ.പി.എൽ ഉൾപ്പെടെയുള്ള വൻകിട ട്വന്റി-20 ലീഗുകളിലും മികച്ച രീതിയിൽ കളി നിയന്ത്രിച്ച് മുൻപരിചയമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ലീഗിന് പ്രൊഫഷണൽ കരുത്തേകും. ഐ.പി.എൽ, വനിതാ പ്രീമിയർ ലീഗ്, രഞ്ജി ട്രോഫി തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിൽ മികച്ച രീതിയിൽ അമ്പയറിംഗ് നിർവ്വഹിച്ച ടോണി ഇമ്മട്ടിയാണ് പാനലിലെ മറ്റൊരംഗം. ബി.സി.സി.ഐയുടെ ലെവൽ 2 അമ്പയർ കൂടിയാണ് അദ്ദേഹം. ഇരുവർക്കും പുറമെ വിശ്വജിത്ത് ബി, നിധിൻ കെ, ശിവകുമാർ എ, അലി അസ്ഗർ, ഘനശ്യാം പ്രഭു, ഭരത് എം. എസ്, ജിഷ്ണു അജിത്, ശങ്കർ എസ്. എന്നിവരാണ് ബി.സി.സി.ഐ പാനലിലെ മറ്റ് അമ്പയർമാർ. മധുസൂദനൻ, അഖിൽ വേണുഗോപാൽ, വികാസ് അഗർവാൾ, ഹർഷാദ് ബേസിൽ, ജസ്റ്റിൻ മാടവന എന്നിവരാണ് കെ.സി.എ പാനലിൽ നിന്നും കെ.സി.എല്ലിലുള്ളത്.

തീരുമാനങ്ങളിൽ കൂടുതൽ കൃത്യത ഉറപ്പാക്കാൻ രാജ്യാന്തര മത്സരങ്ങളുടെ മാതൃകയിൽ ‘ഹോക് ഐ’ സാങ്കേതികവിദ്യയാണ് ഇത്തവണ കെ.സി.എല്ലിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഹോക് ഐ വരുന്നതോടെ കൂടുതൽ മികച്ച സാങ്കേതികവിദ്യയാണ് ലഭ്യമാകുന്നത്. ഇതിലൂടെ റിവ്യൂകൾ ഇഴകീറി പരിശോധിച്ച് കൃത്യമായ തീരുമാനമെടുക്കാൻ കഴിയുമെന്ന് അമ്പയർ എ ശിവകുമാർ പറഞ്ഞു. അമ്പയർമാർക്ക് തങ്ങളുടെ ചുമതല കൂടുതൽ മികവോടെ നിർവ്വഹിക്കാൻ കഴിയുമെങ്കിലും ജോലി കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്‌ട്ര നിലവാരമുള്ള അമ്പയറിംഗ് പാനലും ‘ഹോക് ഐ’ പോലുള്ള ആധുനിക സാങ്കേതികവിദ്യയും ഒരുമിക്കുന്നതോടെ ടൂർണമെന്റ് കൂടുതൽ മികവുറ്റതാകുമെന്ന പ്രതീക്ഷയിലാണ് കെ.സി.എ. ആവേശകരമായൊരു ടൂർണമെന്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Tags: cricketKCAKCLumpiresanantha padhmanabhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.