
ഇടുക്കി : മകന്‍ അമ്മയെ കൊലപ്പെടുത്തി.തൊടുപുഴയില്‍ ആണ് സംഭവം.
ഇടവെട്ടി മയിലാടുംപാറ സ്വദേശിനി റേച്ചല്‍ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. മകന്‍ ലിജോ ജോസഫിനെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കൊലപാതകം. വീടിന്റെ പിന്നിലാണ് റേച്ചല്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റേച്ചലിനെ തലയ്‌ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകത്തിനുശേഷം കടന്നുകളയാന്‍ ശ്രമിച്ച ലിജോയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിജോ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.