Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണാവധി ഈ മാസം 22 മുതല്‍ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ആഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും.ആഗസ്റ്റ് 31 ന് സ്‌കൂള്‍ തുറക്കും.ഓണാഘോഷ ദിവസം യൂണിഫോം നിര്‍ബന്ധം അല്ല. നാല് കിലോ അരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി പറഞ്ഞു.അക്രമവാസന കുട്ടികളില്‍ വര്‍ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

സ്‌കൂളുകളില്‍ ലഹരിക്ക് എതിരായ തൂഫാന്‍ ഓപ്പറേഷന്‍ സംഘടിപ്പിക്കും. സ്‌കൂളുകളില്‍ വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍ എന്ന ക്യാമ്പയിന്‍ നടന്നു. ലഹരിവിരുദ്ധ പോരാട്ടത്തിന് സ്‌കൂളുകള്‍ പിന്തുണ നല്‍കി.

Recent Posts