തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.ഇതിനായി 1105 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.
ഇനി മുതല്‍ പെന്‍ഷന്‍ ഒരു മാസവും മുടങ്ങില്ല.ഓണക്കാലം പ്രമാണിച്ചാണ് അടുത്ത മാസത്തെ പെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഈ മാസവും സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വീട്ടിലെത്തിക്കും.
ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്. പകുതിയിലധികം കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചിട്ടുണ്ട്. ഇതുവരെ 75,855 കിറ്റുകള്‍ വിതരണം ചെയ്‌തെന്നും വി ഡി സതീശന്‍ അറിയിച്ചു.















