
ചെന്നൈ: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയതിന്‌റെ ഭാഗമായാണ് പ്രഖ്യാപനം.
കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 953.06 കോടി രൂപയുടെ അധിക സഹായം നല്‍കും.
അധികാരമേറ്റ് 15 ദിവസത്തിനുള്ളില്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളിയിരുന്നുവെന്ന് നിയമസഭയില്‍ വിജയ് പറഞ്ഞു. പിന്നീട് ഇത് 75,000 രൂപ വരെയുള്ള വായ്‌പകള്‍ക്ക് പൂര്‍ണ്ണമായ ഇളവും 75,000 രൂപയില്‍ കൂടുതലുള്ള വായ്‌പകള്‍ക്ക് 35,000 രൂപയും എഴുതിത്തള്ളാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് 14.44 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തുവെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.