
ന്യൂഡൽഹി : വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും രാജിക്കത്ത് നൽകി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല . ന്റെ മുൻ രാജി പാർട്ടി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷൻ നിതിൻ നവിന് വീണ്ടും രാജി കത്ത് സമർപ്പിച്ചതായും അത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
തന്നെ പോലെ പസ്മാണ്ട മുസ്ലീമായ യുവാവിന് ഇത്തരത്തിൽ പ്രവർത്തിക്കാൻ മറ്റൊരു പാർട്ടിയിലും സാധ്യമല്ല. ബിജെപിയും സംഘപരിവാറും നൽകിയ അവസരങ്ങൾക്കും വേദിക്കും താൻ എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നും പൂനവല്ല പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, ജെ പി നദ്ദ, ബി എൽ സന്തോഷ് എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. പാർട്ടി സംവിധാനത്തിൽ നിന്നാണ് പുറത്തുപോകുന്നു, പക്ഷേ പ്രത്യയശാസ്ത്രം ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.