India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

കോൺഗ്രസ് നേതാവും കേരളത്തിലെ കോൺഗ്രസ് എംപിയുമായ ആന്റോ ആന്റണിയുടെ രാഷ്ട്രീയ സഹപ്രവർത്തകൻ പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകൾ നേരുന്ന പോസ്റ്റര്‍ പരസ്യമായി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിനെ വിമര്‍ശിച്ച് അനൂപ് ആന്‍റണി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കേരളത്തിലെ കോൺഗ്രസ് എംപിയുമായ ആന്റോ ആന്റണിയുടെ രാഷ്‌ട്രീയ സഹപ്രവർത്തകൻ പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകൾ നേരുന്ന പോസ്റ്റര്‍ പരസ്യമായി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിനെ വിമര്‍ശിച്ച് അനൂപ് ആന്‍റണി. കോണ്‍ഗ്രസ് എങ്ങിനെയാണ് ഇന്ത്യാവിഭജനം ആഘോഷിക്കുന്നതെന്ന് മനസ്സിലാക്കാനാവുമെന്നും അനൂപ് ആന്‍റണി പറ‍ഞ്ഞു.

ആന്‍റോ ആന്‍റണിയുടെ അനുയായിയായ റെജി പൂവത്തൂരാണ് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായി ആഗസ്ത് 14ന് പാകിസ്ഥാന് ആശംസകള്‍ നേരുന്ന പോസ്റ്റര്‍ പങ്കുവെച്ചത്. ആന്‍റോ ആന്‍റണിയും റെജി പൂവത്തുരും ഒന്നിച്ചിരിക്കുന്ന മറ്റൊരു ചിത്രവും അനൂപ് ആന്‍റണി പങ്കുവെച്ചിട്ടുണ്ട്.

“ഇത് കോൺഗ്രസിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ദുഃഖത്തിൽ നിന്ന് ഇന്ത്യ ഇപ്പോഴും കരകയറിയിട്ടില്ലെങ്കിലും, കോൺഗ്രസ് നേതാക്കൾ പാകിസ്ഥാനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന തിരക്കിലാണ്.”- അനൂപ് ആന്‍റണി പറഞ്ഞു.

Recent Posts