India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

സ്വസ്ഥ ബംഗാള്‍ സമൃദ്ധി ബംഗാള്‍ എന്നത് പ്രധാനമന്ത്രി മോദിയുടെ സ്വപ്നമാണെന്നും അതിന്‍റെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് നല‍്കുന്നതെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: സ്വസ്ഥ ബംഗാള്‍ സമൃദ്ധി ബംഗാള്‍ എന്നത് പ്രധാനമന്ത്രി മോദിയുടെ സ്വപ്നമാണെന്നും അതിന്റെ ഭാഗമായി 80 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് നല‍്കുന്നതെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായ അനുപ്രിയ പട്ടേല്‍ ബംഗാളിനുള്ള സൗജന്യ ചികിത്സാപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി ബംഗാളില്‍ എത്തിയതായിരുന്നു.

“ഇതൊരു സുപ്രധാന ദിവസമാണ്… ബംഗാളിലെ 80 ലക്ഷം കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി സ്വാസ്ഥ്യ ബീമ യോജനയുടെ ആനുകൂല്യം ലഭിക്കാന്‍ പോവുകയാണ്. ഇതനുസരിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ ധനസഹായം ലഭിക്കും. ക്യാഷ് ലെസ് ചികിത്സയാണ് ലഭിക്കുക. ബംഗാളിലെ 38,000 ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് എവിടെയും ₹5 ലക്ഷം വിലയുള്ള സൗജന്യ വൈദ്യചികിത്സ ലഭ്യമാകും.”- കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ പറഞ്ഞു.

6 കോടി ആളുകൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ പോവുകയാണെന്നും അനുപ്രിയ പട്ടേല്‍ പറഞ്ഞു.

Recent Posts