
കൊച്ചി: മോഷണമുതല്‍ വാങ്ങിയ പ്രതിയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ സെബാസ്റ്റ്യന്‍ ചാക്കോ, എസ് ഐ ഷമീര്‍, സിപി ഒ ലിജോ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ചെമ്പുകമ്പിമോഷണക്കേസിലെ അന്വേഷണത്തിനിടയില്‍ തൊണ്ടി കണ്ടെടുക്കാന്‍ ആക്രിക്കടയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കടയിലിരുന്ന ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ പ്രതിയായ ആക്രിക്കട ഉടമയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനുശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നടപടിയെടുത്തത്.