Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: 5000 രൂപ കൈക്കൂലി വാങ്ങിയ വൈക്കം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തൊടുപുഴ സ്വദേശി ബിനീഷ് കുമാറിനെ വിജിലന്‍സ് പിടികൂടി. പരാതി ഒത്തുതീര്‍പ്പാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വടയാറിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍നിന്ന് പിരിഞ്ഞു പോയ മൂന്ന് ജീവനക്കാര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനാണ് തലയോലപ്പറമ്പ് സ്വദേശിയില്‍ നിന്ന് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ നിര്‍ദേശിച്ച പ്രകാരം ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേയ്‌ക്ക് പണം കൈമാറവെ കാത്തുനിന്ന വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ടും സംഘവും ഇയാളെ പിടികൂടുകയായിരുന്നു.

Recent Posts